ആസാദി സ്ക്വയറിൽ വര കൊണ്ട് സർഗ പ്രതിരോധം തീർത്തു.

2020-02-06 09:31:20

ആസാദി സ്ക്വയറിൽ വരകൊണ്ട് സർഗപ്രതിരോധം തീർത്ത് ബുഖാരി ധർമഗിരി

മലപ്പുറം: തന്റെ സർഗസിദ്ധി കൊണ്ട് പ്രതിരോധം തീർത്ത് കാർട്ടൂണിസ്റ്റും നാടകകൃത്തുമായ ബുഖാരി ധർമഗിരി.
അലയൻസ്‌ എഗയ്ൻസ്റ്റ് സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ'ന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്നുവരുന്ന ആസാദി സ്ക്വയറിന്റെ മൂന്നാം ദിവസത്തിലാണ് ബുഖാരി കാർട്ടൂൺ വരച്ചത്.
 
ആസാദി സ്ക്വയറിലെ മൂന്നൂ ദിവസപരിപാടി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് സ്ത്രീകൾ നേതൃത്വം നൽകിയ  പ്രകടനത്തോടെയാണ് മൂന്നു ദിവസ പരിപാടി ആരംഭിച്ചത്.
അഡ്വ.പി എ പൗരൻ (പി.യു.സി.എൽ), സലീം മമ്പാട് (ആസാദി സ്ക്വയർ ചെയർമാൻ), അബ്ദുല്ല തിരൂർക്കാട് (അലിഗഡ് യൂനിവേഴ്സിറ്റി  വിദ്യാർഥി നേതാവ്), റിയാസ് പുൽപ്പറ്റ (എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ്), ഹാരിസ് മൂതൂർ (കെ.എസ്.യു ജില്ലാ പ്രസിഡന്റ്), കെ.കെ അഷ്റഫ് (ജില്ലാ പ്രസിഡന്റ് ഫറ്റേണിറ്റി മൂവ്മെന്റ്) എന്നിവർ സംസാരിച്ചു.

ഫോട്ടോ കാപ്ഷൻ: 
1. ആസാദി സ്ക്വയറിലെ മൂന്നാം ദിവസപരിപാടി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

2. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയർ മൂന്നാം ദിവസത്തിൽ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരി ഫാസിസത്തിനെതിരെ കാർട്ടൂൺ വരച്ച് പ്രതിഷേധിക്കുന്നു.

3. ആസാദി സ്ക്വയറിൽ മൂന്നാം ദിവസത്തിൽ നിന്നും.

...................................

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.