പൗരത്വ നിയമം ഭേദഗതി : ചരിത്ര ബോധവും വിദ്യാഭ്യാസവും ഉള്ളവരോട് പക

2020-02-06 09:41:48

പൗരത്വനിയമ ഭേദഗതി; ചരിത്രബോധവും വിദ്യാഭ്യാസവും ഉള്ളവരോടുള്ള പക'

മലപ്പുറം: ചരിത്രപിൻബലമില്ലാത്ത ഹിന്ദുത്വ ഫാസിസ്റ്റുകൾക്കു ചരിത്രബോധവും വിദ്യാഭ്യാസവുമുള്ള, മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് പകയാണെന്നും പൗരത്വനിയമഭേദഗതികൾ അതാണ് കാണിക്കുന്നതെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയാ ജോസഫ്.
മലപ്പുറത്ത് ആസാദി സ്ക്വയറിന്റെ നാലാം ദിവസപരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.
ഭരണകൂടങ്ങളും മീഡിയകളും ഇസ്ലാമോഫോബിക് ആകുന്ന കാലത്ത് മാനസികവ്യഥകൾ അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതാണ് മതനിരപേക്ഷ നിലപാട്. അത്തരം കൂട്ടായ്മകൾ രൂപപ്പെടണം.
സ്വേച്ഛാധിപതികൾ സ്വയം ഒടുങ്ങും. അല്ലെങ്കിൽ ജനരോഷത്തിലൊടുങ്ങും.അത്തരം ഭീതിയിൽ ജീവിക്കുന്ന ഭരണാധികാരികൾക്കു ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനാവില്ല.
അതുകൊണ്ട്, ആകുലതകൾ അവഗണിച്ച് ഒന്നിച്ച് പോരാട്ടത്തിനിറങ്ങണമെന്ന് അവർ ആഹ്വാനം ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്ണൻ ആസാദി സ്ക്വയർ നാലാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അജ്മൽ കാരക്കുന്ന് എന്നിവർ സംസാരിച്ചു.

എം മുഹ്സിൻ 'പ്രൊട്ടസ്റ്റ് സോംഗ് എഗെയ്ൻസ്റ്റ് ഫാസിസം' അവതരിപ്പിച്ചു.

അഡ്വ.ടി.എം ഗോപാലകൃഷ്ണൻ (സാമൂഹിക പ്രവർത്തകൻ),
സൽമാനുൽ ഫാരിസ് (എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്),
ശമീം പാപ്പിനിശ്ശേരി (എഴുത്തുകാരൻ) എന്നിവർ ആസാദി സ്ക്വയറിൽ സംബന്ധിക്കും.
അമീൻ കാരക്കുന്ന് ഫാഷിസത്തിനെതിരെ കവിതാ പ്രതിഷേധം അവതരിപ്പിക്കും.

ഫോട്ടോ കാപ്ഷൻ:
1. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയർ നാലാം ദിവസം മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

2. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയർ നാലാം ദിവസത്തിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയാ ജോസഫ് സംസാരിക്കുന്നു.

........................................

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.