പുതിയ 202 പോലീസ് ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി

2020-02-06 22:24:34

പുതിയ 202 പോലീസ് ജീപ്പുകൾ മുഖ്യമന്ത്രി നിരത്തിലിറക്കി
 
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  202 പുതിയ ബൊലേറൊ ടൂ വീൽ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി വിവിധ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയത്. സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച 16.05 കോടി രൂപയിൽ നിന്നാണ് വാഹനങ്ങൾ വാങ്ങിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങൾ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവിൽ ഒരു വാഹനമുള്ള സ്റ്റേഷനുകൾക്കാണ് ഈ ജീപ്പുകൾ അനുവദിച്ചിട്ടുള്ളത്. 10 കൊല്ലവും അതിൽ കൂടുതലും പഴക്കമുള്ള വാഹനങ്ങൾ ഇനി മുതൽ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല. വാഹനങ്ങൾ ലഭ്യമാക്കിയ എസ് ആൻഡ് എസ് മഹീന്ദ്ര കമ്പനിയുടെ സർവ്വീസ് വിഭാഗം ജനറൽ മാനേജർ ജി. സുരേഷ്, എച്ച്.ആർ വിഭാഗം മേധാവി ബി.വേണുഗോപാൽ എന്നിവർ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോൽ മുഖ്യമന്ത്രിക്ക് കൈമാറി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.