റിസൈക്കിൾ ചെയ്യാൻ കഴിയാത്ത മാലിന്യങ്ങൾ കൈമാറുന്നതിന് കരാർ

2020-02-07 21:44:45

പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിന് കരാർ ഒപ്പുവച്ചു


തിരുവനന്തപുരം ; കരാർ ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ  പുഃനചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടു. തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കരാറുകൾ കൈമാറി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാലിന്യ സംസ്‌കരണമേഖലയിൽ സംസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോയതായി മന്ത്രി പറഞ്ഞു. പുനരുപയോഗ, പുനഃചക്രമണ സാധ്യതയില്ലാത്ത മാലിന്യങ്ങൾ സംസ്‌കരിക്കാൻ പുതിയ മാർഗങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായരും ജിയോ സൈക്കിൾ ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് പ്രകാശ് ബറുവയുമാണ് കരാർ ഒപ്പിട്ടത്. പുനഃചംക്രമണം സാധ്യമല്ലാത്ത ചെരുപ്പ് , റെക്‌സിൻ ,തെർമോക്കോൾ, ബാഗ് തുടങ്ങിയ പാഴ് വസ്തുക്കൾ കരാർ പ്രകാരം കോയമ്പത്തൂർ മധുക്കരയിലെ എ.സി.സി സിമന്റ് ഫാക്ടറിയിലേക്ക് കൈമാറും. സിമന്റ് നിർമ്മാണത്തിനുള്ള ഇന്ധനമായും അസംസ്‌കൃത പദാർത്ഥമായും ഇത്തരം വസ്തുക്കൾ ഉപയോഗിക്കും. ചടങ്ങിൽ നഗരകാര്യ ജോയിന്റ് സെക്രട്ടറി ബൽരാജ്, നിധി നായർ തുടങ്ങിയവർ സന്നിഹിതരായി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.