ഹിന്ദുത്വ ഫാസിസ്റ്റുകൾ സമരങ്ങളെ നേരിടുന്നത് അക്രമത്തിലൂടെ

2020-02-12 22:15:49

ഹിന്ദുത്വഫാസിസ്റ്റുകൾ സമരങ്ങളെ നേരിടുന്നത് ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത്'
........................................
മലപ്പുറം: സ്വാർഥലക്ഷ്യങ്ങൾ മുൻനിറുത്തി ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനും വെടിവച്ചിടാനും ഹിന്ദുത്വ ഫാസിസ്റ്റുകൾ ജനാധിപത്യ സംവിധാനങ്ങളെ തന്നെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകൻ സകരിയ. മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ പന്ത്രണ്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപക്ഷസമരങ്ങൾക്കു നേരെ വെടിയുതിർക്കാൻ ഹിന്ദുത്വഭീകരർക്കു തോക്കു കിട്ടുന്നതെങ്ങനെയാണെന്ന് ജനാധിപത്യവാദികൾ പഠിക്കണം. സ്ത്രീകൾ സധൈര്യം തെരുവിൽ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ജനാധിപത്യത്തിൻ്റെ കരുത്താണ് കാണിക്കുന്നത്.
അതുകൊണ്ട് മാനവിക മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങളിലൂടെ രാജ്യത്തെ തിരിച്ചുപിടിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളം,എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി ബിനാസ് ടി.എ,
വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഫാഇസ കരുവാരക്കുണ്ട്,
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗവും മഹാത്മ ഗാന്ധി ദർശൻ കേരള വർക്കിംഗ് പ്രസിഡൻറുമായ വി.ടി.രാധാകൃഷ്ണൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റിയംഗം അബ്ദുല്ലത്തീഫ് ബസ്മല സംസാരിച്ചു.
ഷാനവാസ് പെരുംപള്ളി പാട്ടുപ്രതിഷേധം, ബദറുദ്ദീൻ ഉറുദു കവിത എന്നിവ അവതരിപ്പിച്ചു.
 സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിരുദ്ധ മ്യൂസിക്കൽ വീഡിയോകളുടെ പ്രദർശനം നടന്നു.
സമരപ്രവർത്തകർ സമരപ്രതിജ്ഞ നടത്തി.

ആസാദി സ്ക്വയറിൽ നാളെ (വ്യാഴം)എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി സമദ്കുന്നക്കാവ്, എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് അഡ്വ.തഹ്ലിയ, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് സംസാരിക്കും.
സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ  പാട്ടുപ്രതിഷേധം അവതരിപ്പിക്കും

ഫോട്ടോ കാപ്ഷൻ: 
1. മലപ്പുറത്ത് ആസാദി സ്ക്വയറിന്റെ പന്ത്രണ്ടാം ദിന പരിപാടി ചലച്ചിത്ര സംവിധായകൻ സകരിയ ഉദ്ഘാടനം ചെയ്യുന്നു.

........................................

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.