ആസാദി സ്ക്വയറിൽ കുട്ടികളുടെ സർഗപ്രതിരോധം

2020-02-23 19:56:05

 ആസാദി സ്ക്വയറിൽ കുട്ടിപ്പടയുടെ സർഗപ്രതിരോധം

മലപ്പുറം: 'ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ഇല്ല നിങ്ങൾക്കാവില്ല, ഞങ്ങൾ ഒന്നിച്ച് സ്നേഹമുള്ള ഇന്ത്യ പണിയും' എന്നിങ്ങനെ ഉദ്ലോഷിച്ച് കൊണ്ട് കുട്ടികൾ   ആസാദി സ്ക്വയറിൽ നിറഞ്ഞു. 'മലർവാടി' ബാലസംഘം അംഗങ്ങളായ കുട്ടികൾ സംഘടിപ്പിച്ച 'സർഗപ്രതിരോധം' മലർവാടി ബാലസംഘം സംസ്ഥാന  കോ-ഓർഡിനേറ്റർ  അബ്ബാസലി പത്തപ്പിരിയം ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുട്ടികൾ മലപ്പുറം നഗരത്തിൻ്റെ പല കേന്ദ്രങ്ങളിൽ സംഘടിച്ച് പ്രകടനങ്ങളായിട്ടാണ് ആസാദി സ്ക്വയറിൽ എത്തിയത്. കുട്ടികൾ തന്നെ പൂർണ നിയന്ത്രണമേറ്റെടുത്ത പരിപാടിയിൽ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളിലൂടെ  ഫാസിസ്റ്റ് നടപടികളോട് അവർക്കുള്ള പ്രതിഷേധമറിയിച്ചു. സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ സർഗപ്രതിരോധത്തിൻ്റെ സന്ദേശം കാഴ്ച്ചക്കാരിലേക്കു സംവേദനം ചെയ്യുന്നതായിരുന്നു. പൗരത്വ സമരം പുതുതലമുറ ഏറ്റെടുക്കുന്നതിൻ്റെ പ്രതീകമായിരുന്നു ആസാദി സ്ക്വയറിലെ കുട്ടിസാന്നിധ്യം. ദൽഹി ശാഹീൻ ബാഗിലെ സമരപ്രവർത്തകരെ കുട്ടികൾ അഭിവാദ്യം ചെയ്തു. പ്രസംഗം, സംഗീതശിൽപം, പ്രതിഷേധഒപ്പന, ഗാനങ്ങൾ, മോണോ ആക്ട്, കോൽക്കളി, മ്യൂസിക്കൽ ഡിസ്പ്ലേ തുടങ്ങിയ പരിപാടികൾ കുട്ടികൾ  അവതരിപ്പിച്ചു. സമര പ്രതിജ്ഞയോടെ സർഗപ്രതിരോധം അവസാനിച്ചു.

മലർവാടി ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട് അധ്യക്ഷത വഹിച്ച പരിപാടി എൻ.കെ. സദ്റുദ്ദീൻ, ജൗഹറ എന്നിവർ നിയന്ത്രിച്ചു.

ആസാദി സ്ക്വറിൽ 

അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് കേരള ജനറൽ സെക്രട്ടറി അഡ്വ. ബീര ജോസഫ്, ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എ.പി. മുഹമ്മദ് റാഫി, സാമൂഹ്യ പ്രവർത്തകൻ അഫ്സൽ ത്വയ്യിബ് സംസാരിക്കും.

ഉസ്മാൻ ആനക്കയം ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം അവതരിപ്പിക്കും.

ആസാദി സ്ക്വയറിൽ കുട്ടിപ്പടയുടെ സർഗപ്രതിരോധം.

ഫോട്ടോ കാപ്ഷൻ: 

1. മലപ്പുറത്ത് ആസാദി സ്ക്വയറിന്റെ 21 ആം ദിനത്തിൽ കുട്ടികളുടെ സർഗ പ്രതിരോധത്തിൽ നിന്ന്.

.........................................

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.