എന്റെ ഗ്രാമം ക്യാൻസർ രഹിത ഗ്രാമം പദ്ധതി

2020-02-23 20:04:10

എന്റെ ഗ്രാമം ക്യാന്‍സര്‍ രഹിത ഗ്രാമം

തിരൂർ ; ഒയിസ്‌ക ഇന്റര്‍നാഷണല്‍ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമില്‍ വെച്ച്  എന്റെ ഗ്രാമം ക്യാന്‍സര്‍ രഹിത ഗ്രാമം എന്ന പരിപാടി ഒയിസ്‌ക സെക്രട്ടറി ജനറല്‍ സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍, എം.അരവിന്ദ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും നാടന്‍ പച്ച മഞ്ഞള്‍ കിറ്റ് വിതരണം ചെയ്തു. ഒയ്‌സ്‌കയും ജീവിത ശൈലിയും എന്ന വിഷയത്തെ ആസ്പതമാക്കി ഡോ. പി.കെ അബ്ദുല്‍ ജബ്ബാര്‍ ക്ലാസെടുത്തു.  ചടങ്ങില്‍ രണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. പി.എ രാധാകൃഷ്ണന്‍, ഉമ്മര്‍ ചിറക്കല്‍ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ റസാഖ് ഹാജി, സെക്രട്ടറി വി.കെ നിസാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷമീര്‍ കളത്തിങ്കല്‍, വി.പി ശശിധരന്‍, പി.കെ നളിനാക്ഷന്‍, കെ.പി അബൂബക്കര്‍, ഡോ. പി.കെ അബ്ദുല്‍ ജബ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Photo Caption : 

നാടന്‍ പച്ച മഞ്ഞള്‍ കിറ്റ് വിതരണം കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ നിര്‍വ്വഹിക്കുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.