അഞ്ചാമത് ഇസ്ലാമിക് സെമിനാർ ഫെബ്രുവരി 25 ന് തുടക്കം

2020-02-23 20:07:45

കുവൈത്ത് :  ഔഖാഫ് ഇസ്'ലാമികകാര്യ മന്ത്രി ഡോ.ഫഹദ് മുഹമ്മദ് മുഹ്സിന് അഫാസിയുടെ ഔദ്യോഗിക അംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഇസ്'ലാമിക് സെമിനാർ 2020 ഫെബ്രുവരി 25, 26,27,28  തിയ്യതികളിൽ ഫർവാനിയ മുൻസിപ്പൽ ഓഫീസിനടുത്തുള്ള ഗാർഡൻ ഗ്രൗണ്ടിൽ നടക്കുകയാണ്. 

" മതം , ദേശീയത , മാനവികത "  എന്നതാണ് ഇത്തവണത്തെ സെമിനാർ പ്രമേയം.

ഇസ്‌ലാമിൻറെ സന്ദേശം പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ്'ലാമിക വീക്ഷണത്തിൽ വിലയിരുത്താനുമായി 2006, 2010, 2014, 2017 വർഷങ്ങളിൽ നടന്ന സെമിനാറുകളുടെ തുടർച്ചയാണ് അഞ്ചാമത് സെമിനാർ. 

സന്കുചിത മതദേശീയതയുടെ പേരില് മതേതരത്വവും മാനവികതയും വെല്ലുവിളി നേരിടുന്ന സമകാലസാഹചര്യത്തില് വിദ്വേഷ രാഷ്ട്രീയ കുടിലതകള്ക്കെതിരെ മതേതരസമൂഹത്തിന്റെ കൂട്ടായ്മയും ജനകീയ പ്രതിരോധവും ഉയര്ത്തികൊണ്ട് വരല് സാമൂഹിക ഉത്തരവാദിത്തമാണ്. 

ഈ പരിഗണനയിലാണ് ഈ സെമിനാറിന്റെ പ്രമേയവും പ്രോഗ്രാമും നിശ്ചയിച്ചിട്ടുള്ളത്. പുറമെ മലയാളി മുസ്'ലിം സമൂഹത്തിനുള്ള മതബോധവത്കരണത്തിന് പുറമെ അമുസ്‌'ലിംകൾക്കും പ്രത്യേക സെഷനുകളുൾപ്പെടെ നാലു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിനോടനുബന്ധിച്ച് SIGNS 20 എന്ന പേരിൽ എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. 

മത-കക്ഷി ഭേദങ്ങളില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

ദൈവത്തിന്റെ അനുഗ്രഹത്തിലും , നൻമയെ സ്നേഹിക്കുന്ന മലയാളിസമൂഹത്തിൻറെ സഹകരണത്തിലും ഞങ്ങൾക്ക് അതിയായ പ്രതീക്ഷയുണ്ട്. 

 സെമിനാർ പ്രോഗ്രാം ഒറ്റ നോട്ടത്തിൽ 

 - നാലു ദിവസങ്ങളിലായി 14 സെഷനുകൾ 

     പൌരാവകാശ സമ്മേളനം  

     സൌഹൃദ സംഗമം  

     സ്നേഹസംഗമം

     ആർട് ഓഫ് പാരൻറിംഗ്

     പാനൽ ഡിസ്കഷൻ

     മദ്റസ അലൂംനി

     കുട്ടികൾ, ടീനേജ്, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക സമ്മേളനങ്ങൾ

നാലു ദിവസം നീളുന്ന എക്സിബിഷൻ - SIGNS 2.0

ആരോഗ്യ ക്ലാസുകൾ, കൊച്ചുകുട്ടികൾക്കായി നാലു ദിവസവും കളിവഞ്ചി.

സെമിനാർ  ഉൽഘാടനം : 

ശൈഖ് ഫരീദ് ഇമാദി   (അണ്ടർ സെക്രട്ടറി മതകാര്യ മന്ത്രാലയം ) 

എക്സിബിഷൻ ഉത്ഘാടനം : മുഹമ്മദ് ഹായിഫ് അൽ മുത്വൈരി (കുവൈത്ത് MP) 

സോവനീർ പ്രകാശനം : ശൈഖ് ഫലാഹ് ഖാലിദ് അൽ മുത്വൈരി (ചെയർമാൻ, ഇന്ത്യൻ കോണ്ടിനെന്റൽ കമ്മിറ്റി, ജംഇയത്ത് ഇഹ്'യാഉത്തുറാസുൽ ഇസ്‌'ലാമി)

ഉൽഘാടന സമ്മേളനത്തിൽ മുഖ്യാതിഥി : ഇ.ടി. മുഹമ്മദ് ബഷീർ ( ഇന്ത്യൻ പാർലിമെന്റ് മെമ്പർ)  

സമാപന സമ്മേളന ഉൽഘാടനം:  ശൈഖ് ദാവൂദ് അൽ അസൂസി  (അസ്സി. അണ്ടർ സെക്രട്ടറി മതകാര്യ മന്ത്രാലയം )

അതിഥികൾ  

ശൈഖ് ഫരീദ് ഇമാദി  (അണ്ടർ സെക്രട്ടറി, മതകാര്യ മന്ത്രാലയം)

ശൈഖ് ദാവൂദ് അൽ അസൂസി  (അസി. അണ്ടർ സെക്രട്ടറി, മതകാര്യ മന്ത്രാലയം) 

ശൈഖ് ഫഹദ് അൽ ദൈഹാനി  (അസി. അണ്ടർ സെക്രട്ടറി, മതകാര്യ മന്ത്രാലയം) 

ഇ.ടി. മുഹമ്മദ് ബഷീർ MP (ഇന്ത്യൻ പാർലമെന്റ്  മെംബർ)

മുഹമ്മദ് ഹായിഫ് അൽ മുത്വൈരി (കുവൈത്ത് MP)

ശൈഖ് താരിഖ് സാമി സുൽത്താൻ അൽ ഈസ (ചെയർമാൻ, ജംഇയത്ത് ഇഹ്'യാഉത്തുറാസുൽ ഇസ്‌'ലാമി)  

ശൈഖ് ഫലാഹ് ഖാലിദ് അൽ മുത്വൈരി (ചെയർമാൻ, ഇന്ത്യൻ കോണ്ടിനെൻറൽ കമ്മിറ്റി, ജംഇയത്ത് ഇഹ്'യാഉത്തുറാസുൽ ഇസ്‌'ലാമി)

ശൈഖ് സഊദ് അൽ ഹഷഫ് (ഔഖാഫ് മന്ത്രാലയം)

ശൈഖ് ബന്ദർ അൽ നസ്സാഫി (ഔഖാഫ് മന്ത്രാലയം)

ശൈഖ് ഖാലിദ് അൽ ഉമർ (ഔഖാഫ് മന്ത്രാലയം)  

കൂടാതെ ജംഇയ്യത്ത്  ഇഹ്യാ ഉത്തുറാസൽ  ഇസ്ലാമി വിവിധ  വകുപ്പുകളുടെ ചെയർമാൻമാർ,  പണ്ഡിതൻമാർ തുടങ്ങിയവരും,  മസ്ജിദ് കബീർ പ്രതിനിധികളും  സെമിനാറിലെ  വിവിധ  സെഷനുകളിൽ  പങ്കെടുക്കുന്നതാണ്. 

കേരളത്തിൽ  നിന്നും  കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ( വൈസ് പ്രസിഡൻറ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ), 

ടി കെ അഷ്റഫ് ( ജനറൽ സിക്രട്ടറി, വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ) 

ഹുസൈൻ സലഫി ഷാർജ (പ്രസിഡൻറ് യു.എ.ഇ. ഇസ് ലാഹി സെൻറർ)

ഹാരിസ് ബിൻ സലീം (സി.ഇ.ഒ. പീസ് റേഡിയോ) 

മുജാഹിദ് ബാലുശ്ശേരി 

അബ്ദു റഷീദ് കുട്ടമ്പൂർ

സിറാജുൽ ഇസ് ലാം ബാലുശ്ശേരി  എന്നിവരും 

അമീന അൽ തമീമി (ഔഖാഫ് മന്ത്രലയം)

ഡോ.മുഫാസില

ഡോ.അഫ്ഷീന

ഡോ.രശ്മി റിച്ചാർഡ്  എന്നിവരും  പങ്കെടുക്കും. 

കുവൈത്തിലെ  വിവിധ സംഘടനാ  പ്രതിനിധികളും  പങ്കെടുക്കുന്നതാണ്.   

SIGNS 2.0  (MULTIMEDIA GALLERY:A Journey through the Revelation)

2020 Feb 25, 26, 27, 28  Farwaniya Garden Ground

വിശുദ്ധ ഖുർആനിൻറെ ദൈവികത, അത് കാഴ്ചവെക്കുന്ന മാർഗ ദർശന ത്തിൻറെ മൗലികത, ശാസ്ത്ര-ചരിത്ര പരാമർശങ്ങളുടെ സത്യത, ഭാഷാ സാഹിത്യ മേന്മ തുടങ്ങിയവ വ്യക്തമാക്കുന്ന, വിവിധ വിജ്ഞാന ശാഖകളെ കോർത്തിണക്കുന്ന, ദൃശ്യ ശ്രാവ്യ മാധ്യമാവിഷ്കാരം.

ജാതിമതഭേദമെന്യേ ഏതൊരാൾക്കും ഖുർആനിനെ അടുത്തറിയുവാനും അതിന്റെ ദൈവികത അന്വേഷിച്ചറിയുവാനുള്ള  സുവർണാവസരം.

സംശയനിവാരണത്തിന് ഗൈഡൻസ് കോർണറുകൾ.

എസ്സിബിഷൻ ഉദ്ഘാടനം: ഫിബ്രവരി 25 (ചൊവ്വ) 5 pm  മുഹമ്മദ് ഹായിഫ് അൽമുത്വൈരി (കുവൈത്ത്  പാർലിമെന്റ് മെമ്പർ)

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ 

1- പി എൻ അബ്ദുൽ ലത്തീഫ് മദനി (ചെയർമാൻ സ്വാഗത സംഘം)

2-സുനാഷ് ശുക്കൂർ ( ജനറൽ കൺവീനർ സ്വാഗത സംഘം ) 

3- സക്കീർ കൊയിലാണ്ടി (കൺവീനർ സ്വാഗത സംഘം) 

4-എൻ.കെ.അബ്ദുസ്സലാം ( കൺവീനർ സ്വാഗത സംഘം ) 

5-സി പി അബ്ദുൽ അസീസ് (കൺവീനർ സ്വാഗത സംഘം)

6-മുഹമ്മദ് അസ് ലം കാപ്പാട് (വൈസ് പ്രസിഡന്റ്, കെ.കെ.ഐ.സി)

7-അബ്ദുല് ലത്തീഫ് കെ.സി (ട്രഷറര്, കെ.കെ.ഐ.സി)

8 - ടിപി അൻവർ 

  (കൺവീനർ മീഡിയ കമ്മറ്റി )

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.