ജന്മം നാടിന് ആവേശം പകർന്ന് ആയിശ റന ആസാദിസ്ക്വയറിൽ

2020-02-24 22:36:00

ജന്മനാടിനു ആവേശം പകർന്ന് ആയിശ റന്ന ആസാദി സ്ക്വയറിൽ
....................................

ഡൽഹിയിൽ നടന്ന സംഘ്പരിവാർ ഗുണ്ടാ ആക്രമണത്തിനെതിരായി  പ്രതിഷേധിക്കണമെന്ന് ആസാദി സ്ക്വയർ ആഹ്വാനം ചെയ്തു. പ്രതിഷേധ പ്രകടനത്തോടെയാണ് ആസാദി സ്ക്വയർ സമാപിച്ചത്.

മലപ്പുറം:ഭ്രാന്തൻ ഹിന്ദുത്വദേശീയതക്കെതിരായ ചൂണ്ടുവിരലായി ആയിശ റന്ന മലപ്പുറത്തു ആസാദി സ്ക്വയറിൽ.ദൽഹി സി.എ.എ വിരുദ്ധസമരനായിക ജന്മദേശത്ത് നടക്കുന്ന സമരത്തിന് ആവേശസാന്നിധ്യമായി.
മലപ്പുറത്ത് നടക്കുന്ന ആസാദിസ്ക്വയറിൻ്റെ ഇരുപത്തിനാലാം ദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു അവർ.സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളികളോടെ അവരെ വേദിയിലേക്കാനയിച്ചു.
സമരത്തീച്ചൂളയിൽ പൊരിയുന്നവർക്കു ശാഹീൻ ബാഗുകളും ആസാദി സ്ക്വയറുകളും  ആവേശവും ആത്മവിശ്വാസവും നൽകുന്നു എന്ന് അവർ പറഞ്ഞു.
ഭരണകൂടം സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും ഇന്ത്യ മൊത്തം ഫാഷിസത്തിനെതിരെ കൂടെയുണ്ടെന്ന ബോധ്യം  എല്ലാവർക്കും മുൻപിൽ എഴുന്നേറ്റ് നിൽക്കാൻ പ്രചോദനമേകുന്നു.പിഞ്ചുമക്കളുടെ  ഭാവിയും ബാല്യവും നഷ്ടപ്പെടുത്തുന്ന ആർ.എസ്.എസ് ലോകത്തോട് മറുപടി പറയേണ്ടി വരും.ഇന്ത്യയിലെ ഓരോ മനുഷ്യനും നേതൃത്വം കൊടുക്കുന്ന സമരമാണിത്.
ഓരോരുത്തർക്കും റോളുണ്ട്. ഷാഹിൻ ബാഗുകളെ തകർക്കാൻ ശ്രമിക്കുന്നവരോട്, ഒന്നിന്റെ തകർച്ച ഒരായിരം ഷഹിൻ ബാഗുകൾക്ക് ജന്മം നൽകുമെന്ന് പ്രഖ്യാപിക്കാൻ നമുക്കാവണം.
എൻ.പി.ആർ നടപടികളോട് നിസ്സഹകരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.
ഇരുപത്തിനാലാം ദിന പരിപാടി ടി.വി ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഐ.പി.എച്ച് ഡയരക്ടർ ഡോ.കൂട്ടിൽ മുഹമദലി,സംസ്കാരിക സാഹിതി സംസ്ഥാന പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത്,ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് സലീം മമ്പാട്,ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ ചൂനൂർ,ജില്ലാ സമിതിയംഗം സി.എച്ച്.ബഷീർ എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡൻ്റ് ബാസിത് താനൂർ സംസാരിച്ചു.കെ.പി.അബ്ദുറസാഖ്,സൽവ, അസിൻ വെള്ളില എന്നിവർ പ്രതിഷേധഗാനങ്ങൾ അവതരിപ്പിച്ചു. ജി.ഐ.ഒ മലപ്പുറം
ഫാസിസത്തിനെതിരായ പ്രതിഷേധ കഥാപ്രസംഗം അവതരിപ്പിച്ചു.

ഇന്ന് (ചൊവ്വ) ആസാദി സ്ക്വയറിലെ പരിപാടികൾക്കു മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകും.
അഡ്വ.എൻ.ഷംസുദ്ധീൻ എം.എൽ.എ,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.എൻ.ഷാനവാസ്,ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ,
വൈസ് പ്രസിഡന്റ് കെ.കെ ഹക്കീം സംബന്ധിക്കും.
....................................
ഫോട്ടോ കാപ്ഷൻ-   സമരനായിക ആയിശ റന്ന മലപ്പുറം ആസാദി സ്ക്വയറിൽ സംസാരിക്കുന്നു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.