വനിതാ ദിനത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും മധുരപലഹാരവും വിതരണം ചെയ്തു.

2020-03-09 16:40:40

തിരൂര്‍ : നോര്‍ത്ത് ഈസ്റ്റ് തൃക്കണ്ടിയൂര്‍ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ (നെറ്റ്‌വ) വനിതാ കൂട്ടായ്മ ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും മധുരപലഹാരങ്ങളും വിതരണം ചെയ്തു. തിരൂരിന്റെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തക ഡോ. ഖമറുന്നീസ അന്‍വറിനെ ആദരിച്ചു. സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.മിനിഹൈദര്‍ ക്ലാസെടുത്തു. പരിപാടി കൗണ്‍സിലര്‍ മുനീറ കിഴക്കാംകുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.സതി, വി.ഹാജറ സമദ്, കെ.കെ സീനത്ത് റസാഖ്, സിന്ധു മംഗലശ്ശേരി, ഹസീന സലാം, ഷീജ രവി, സാബിറ ഹസ്സന്‍, റഹ്ന ഖുതബു, സാഹിറ കോട്ടേരി എന്നിവര്‍ സംസാരിച്ചു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.