ഈ ഇരട്ടകളുടെ ലക്ഷ്യം എസ്എസ്എൽസി ക്ക് ഉന്നത വിജയം

2020-03-12 14:27:22

എസ് എസ് എൽ സി പരീക്ഷ: വെള്ളച്ചാൽ എം ആർ എസിലെ
 ഈ സഹോദരങ്ങളുടെ ലക്ഷ്യം ഇരട്ട വിജയം

    തൃക്കരിപ്പൂർ : ചൊവ്വാഴ്ച ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്നവർക്ക് സമ്മാനമായി പട്ടികജാതി വികസന വകുപ്പ് നൽകുന്നത് അരപ്പവൻ  വീതം സ്വർണം നാണയം. എന്നാൽ വീട്ടുകാർക്ക് ഒരു പവൻ സ്വർണം സമ്മാനിക്കുമെന്ന വാശിയിലാണ് വെള്ളച്ചാൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഇരട്ടകളായ  ഇൗ രണ്ട് സഹോദരങ്ങൾ.  
          വെളളച്ചാൽ എം ആർ എസിലെ പതിമൂന്നാമത്  എസ് എസ് എൽ സി പരീക്ഷയെഴുതുന്ന 33 പേരിൽ സായന്ത്- സായ്, അഖിൽ- അതുൽ  എന്നീ നാല് പേർ ഇരട്ടകളാണ്. എല്ലാവരും കോഴിക്കോട് വടകരയിൽ നിന്നുള്ളവർ. എ പ്ലസ് നേടണമെന്ന വാശിയിൽ തന്നെയാണ് നാല് പേരും.  
        വടകര എടച്ചേരിയിലെ സായന്ത് കൃഷ്ണനും സായ് കൃഷ്ണനും നാട്ടിലെ എടച്ചേരി സെൻട്രൽ സ്കൂളിൽ നാല് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ. പിന്നീട് ഏഴ് വരെ കോഴിക്കോട് എം ആർ എസിലും മൂന്ന് വർഷം മുമ്പ് വെള്ളച്ചാൽ എം ആർ സിലുമെത്തി. അമ്മ രജനി അംഗൻവാടി ജീവനക്കാരിയാണ്. തെയ്യംകലാകാരനായ അഛൻ സുധീർ വി സിനിമകളിൽ ചെറിയ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഒാട്ടോ ഡൈ്രവറാണ്.
        മക്കളായ സായന്തും സായിയും നന്നായി പഠിക്കുന്നതോട1പ്പം അഭിനയരംഗത്ത് സാന്നിദ്ധ്യമറിയിക്കുന്നു.  ചിത്രകാരനും ഗയകനുമായ സായന്ത് കലോത്സവങ്ങളിൽ അഭിനയ മികവ് പുലർത്തുന്നു. രണ്ട്് വർഷം ജില്ലാതല ചെസ്സ് ചെസ്സ് മത്സരത്തിൽ വിജയിച്ച സായ് കൃഷ്ണ ക്ലാസ്സിൽ ബെസ്റ്റ് ആക്റ്ററായിട്ടുണ്ട്.
         വടകരയിലെ ആയഞ്ചേരിയിൽ നിന്നുള്ള ഇരട്ടകളായ അഖിൽ സത്യന്റെയും അതുൽ സത്യന്റെയും കഥയും വ്യത്യസ്തമല്ല.  നാട്ടിലെ ആയഞ്ചേരി സ്കൂളിൽ നാല് വരെ  പഠിച്ച്  ഏഴ് വരെ കോഴിക്കോട് എം ആർ എസിലും മൂന്ന് വർഷം മുമ്പ് വെള്ളച്ചാൽ എം ആർ സിലുമെത്തി. പഠന ത്തിൽ മികവ് കാട്ടുന്നതോടൊപ്പം സ്പോർസിലാണ് കൂടുതൽ താൽപര്യം. ബാഡ്മിൻൻ താരങ്ങളായ ഇവരിൽ അഖിൽ ജില്ലാ ടീമംഗമാണ്. അതുൽ ക്ലേ മോഡലിംഗിലും ഷോട്ട്പുട്ടിലും മികവ് കാട്ടുന്നു. സത്യന്റെയും പ്രേമയുടെയും മക്കളാണ്.

പടം
     വെള്ളച്ചാൽ മോഡൽ റെസിഡൻഷ്യസ്കൂളിൽ എസ് എസ് എൽ സി പരീകഷയെഴുതുന്ന ഇരട്ടകളായ (ഇടത്തു നിന്ന്) അഖിൽ സത്യ പി കെ- അതുൽ സത്യ പി കെ , സായന്ത് കൃഷ്ണ വി- സായ് കൃഷ്ണ വി,

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.