കാസർകോട് ഒരു കൊറോണ കേസ് കൂടി റിപ്പോർട്ട് ചെയ്തു

2020-03-19 22:11:30

   കാസർകോട് ഒരു കൊറോണ കേസ് കൂടി സ്ഥിരീകരിച്ചു.

 കാസർകോട് :  ജി ല്ലയിൽ ഒരു കോവിഡ് 19  കേസ് കൂടി സ്ഥിരീകരിച്ചു. കാസർകോട് താലൂക്കിൽ   നിന്നുള്ള 47 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 11ന് വെളുപ്പിന് 2 30 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ix344 വിമാനത്തിൽ  രാവിലെ എട്ടുമണിയോടെ കരിപ്പൂരിൽ  എത്തിയ അദ്ദേഹം 12 പുലർച്ചെയുള്ള മാവേലി എക്സ്പ്രസിൽ എസ് 9 കമ്പാർട്ട്മെൻ്റിൽ കാസർഗോഡ് വന്നു. ഈ മാസം 17 ന് ജനറലാശുപത്രിയിൽ ഹാജരായി തുടർന്ന്  അദ്ദേഹത്തിൻറെ തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിച്ചു. ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണ് എന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു. 12 മുതൽ  ഉള്ള ഇദ്ദേഹത്തിൻറെ  സഞ്ചാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ് അത് പിന്നീട് അറിയിക്കും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.