വൈ.എം.സി.എ ഇന്ത്യ തിരൂര്‍ പോലീസിന് മാസ്‌ക് വിതരണം നടത്തി

2020-03-23 20:36:58

തിരൂര്‍ :കോവിഡ് 19 പകരുന്ന പഞ്ചാത്തലത്തില്‍ ഇന്ത്യന്‍  വൈ.എം.സി.എ പ്രസിഡന്റ് റിട്ടയേര്‍ഡ് ചീഫ്ജസ്റ്റീസ് ജെ.ബി കോശി സാറിന്റെ ആഹ്വാനം പാലിച്ച് ആദ്യ പടിയായി വൈ.എം.സി.എ കോര്‍കമ്മിറ്റി മലപ്പുറം ജില്ലാ കണ്‍വീനര്‍ ഷാജി ജോസഫ് അഴികണ്ണിയ്ക്കലിന്റെ (ഷാജി അച്ചായന്‍ തിരൂര്‍) നേതൃത്വത്തില്‍ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ 75 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴുകി ഉപയോഗിക്കാവുന്ന ഉയര്‍ന്ന  തരം മാസ്‌ക് വിതരണം ചെയ്തു, 21/03/2020ന് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സ്‌ഫെക്ടര്‍ ടി.പി ഫര്‍ഷാദിനും സബ്ബ് ഇന്‍സ്‌ഫെക്ടര്‍ കറുത്തേടത്ത് ജലീലിനും വൈ.എം.സി.എ കോര്‍കമ്മിറ്റി മലപ്പുറം ജില്ലാ കണ്‍വീനര്‍ ഷാജി ജോസഫ് അഴികണ്ണിയ്ക്കല്‍  നല്‍കി  ഉല്‍ഘാടനം ചെയ്തു , വൈ.എം.സി.എ ഇന്ത്യാ കോര്‍കമ്മിറ്റി അംഗങ്ങളായ കെ.പി സാജുമാഷ്, ബേബി തോമസ്, തമ്പിപോള്‍ എന്നവരും വൈ.എം.സി.എ അംഗങ്ങളായ എം.ഐ ഐസക്, എന്‍.പി.ജോണ്‍, എം.ഐ ജേക്കബ്ബ്, ഷാജി ജോര്‍ജ്ജ്, സേവ്യര്‍ ചിത്രകൂടം,സാജന്‍ മാഷ് മുതലായവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്
വൈ.എം.സി.എ ഇന്ത്യ തിരൂര്‍ പോലീസിന് മാസ്‌ക് വിതരണം നടത്തി
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.