കോവിഡ് 19 ഭയമല്ല ജാഗ്രതയാണ് വേണ്ടത്

2020-03-23 22:29:43

വീണ്ടും പറയുകയാണ് ഭയമല്ല വേണ്ടത് ജാഗ്രതയാണ്..  
നാട് വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്..  മനസിലാക്കണം മനസിലാക്കി വേണം ഓരോ ചുവടുകളും മുന്നോട്ട് വെക്കേണ്ടത്..  നിങ്ങളുടെ അലക്ഷ്യമായ പ്രവർത്തനങ്ങൾ നിങ്ങളെയും നിങ്ങൾക്കൊപ്പമുള്ളവരെയും അപകടത്തിലെത്തിക്കും..  ലോകമെമ്പാടും വയറസ് ഭീതിയിലാണ്.  ഇറ്റലിയുടെ അവസ്ഥ വളരെ ഭയാനകരമാണ്..  നാലുപാടും ജനങ്ങൾ മരിച്ചു വീഴുകയാണ്..  ലോകത്ത് ഏറ്റവും കൂടുതൽ പേര് മരണപ്പെട്ടത് അല്ലെങ്കിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നത് ഇറ്റലിയിൽ ആണ്.  ഇന്ന് അതായത് 23.03.3020 വൈകിട്ട് 6 മണിവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 5476ആണ്..  അതുപോലെ 1000 ൽ കൂടുതൽ പുതിയ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്..  ആശുപത്രിയിൽ പോലും സ്ഥലമില്ല.. മോർച്ചറികൾ ഫുൾ ആണ്...  അത്തരത്തിൽ ഇറ്റലി ആകെ സ്തംഭിച്ചിരിക്കുകയാണ്..  കൊറോണ ജാഗ്രത വേണം എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടക്കത്തിൽ വില കൽപ്പിക്കാത്ത ഇറ്റലിയുടെ പ്രവർത്തനങ്ങളാണ് ഇറ്റലിയെ ഇത്രയും വലിയ വിപത്തിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു.. 

അത്തരമൊരു അവസ്ഥ കേരളത്തിൽ ഉണ്ടായാലുള്ള ചിത്രം മാത്രം ചിന്തിച്ചാൽ മതി..  അവസ്ഥ വളരെ സങ്കീർണമാണ് എന്ന് തിരിച്ചറിയുക..  വയറസിനെ തുരത്താൻ ഒരേ ഒരു വഴി മാത്രമാണുള്ളത്..  വയറസിന്റെ സ്പ്രെഡിംഗ് തടയുക എന്നത്..  അതിന് നമ്മൾ ഗവണ്മെന്റിനോടും ലോക്കൽ ഹെൽത്ത് അതോറിറ്റികളോടും സഹകരിക്കണം..  അവര് പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കുക.. 

നാളെ മുതൽ കേരളം ഭാഗികമായി അടക്കുകയാണ്.. ദയവ് ചെയ്ത് ഗൗരവം മനസിലാക്കുക..  എനിക്ക് കൊറോണ വരില്ല എന്ന ആത്മവിശ്വാസം വേണ്ട..  വരാം സാധ്യതകൾ ഏറെയാണ്..  വരുന്നെങ്കിൽ അത് നിങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് മാത്രമാകും എന്ന് കൂടി ഓർക്കുക... 

നാളെ മുതൽ..  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരേ.. 
1,  അനാവശ്യ യാത്രകൾ ഒഴിവാക്കണം..  കഴിവതും വീടിനുള്ളിൽ മാത്രം ഇരിക്കാൻ ശ്രെമിക്കണം..  ഓരോരുത്തരും സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം.. 

2,  മറ്റുള്ളവരുമായി മിംഗിൽ ചെയ്യുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം..  ഹസ്തദാനവും ആലിംഗനവും ഒക്കെ ഒഴിവാക്കുക.. 

3,  ഏതൊരു വസ്തുവിൽ സ്പർശിച്ച ശേഷവും അല്ലെങ്കിൽ ഇടവിട്ടുള്ള ടൈം പീരീഡുകളിലോ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക..  കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈ കഴുകാൻ ശ്രെമിക്കണം.. 

4,  കൊറോണ വൈറസ് രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നു എങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടുക..  അതിൽ ഒട്ടും അമാന്തിക്കരുത്.. 

5,  കൊറോണ പകരാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞു കൊണ്ട് ശെരിയായ രീതിയിൽ മുന്നോട്ട് പോകുക.. 

6,  ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ തൂവാല കൊണ്ടോ ടിഷു കൊണ്ടോ വായയും മൂക്കും കവർ ചെയ്യുക..  രോഗലക്ഷണങ്ങൾ ഉള്ളവാറ് നിർബന്ധമായും മാസ്ക് ധരിക്കുക.. 

7,  ആവശ്യ സാധനങ്ങൾ വാങ്ങാൻ ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പുറത്തിറങ്ങുക..  സാധങ്ങൾ വാങ്ങിയ ശേഷം വേഗം വീട്ടിലേക്ക് മാത്രം പോകുക..  മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.. 

8, പുറത്ത് പോയി വരുന്ന വ്യക്തി വീട്ടിൽ കയറുന്നതിനു മുന്നേ കയ്യും കാലും ഒക്കെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കുക..  

9,  ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങി വെക്കാൻ ശ്രെമിക്കുക..  എന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കാം.. 

10,  പണമിടപാടുകളും മറ്റും ഓൺലൈൻ വഴി ആകാൻ ശ്രെമിക്കുക. ബാങ്കിൽ പോകുന്നത് ഒഴിവാക്കുക.. 

12,  ഹാന്റ് സാനിട്ടയിസ്റുകൾ ഉപയോഗിക്കുമ്പോൾ കൈ നന്നായി പുരളുന്ന അവസ്ഥയിൽ ഉപയോഗിക്കുക..  

വയറസിനെ ഗൗരവമായി കണ്ട് അത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.. പേടിയില്ല പകരം ജാഗ്രതയും കരുതലും ഉത്തരവാദിത്വവും ആണ് കാണിക്കേണ്ടത്..  നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരില്ല എന്ന് ഉറപ്പ് വരുത്തുക.. 

കേരളത്തെ നമുക്ക് രക്ഷിച്ചെടുക്കാം..  

കൊറോണയുടെ രാജ്യ വ്യാപകമായ കണക്കുകളും കാര്യങ്ങളും നിങ്ങൾക്ക് ഈ ലിങ്കിൽ നിന്നും ലഭിക്കും.. 

www.worldometers.info/coronavirus/

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.