ഇന്ന് രാത്രി മുതൽ 21 ദിവസം ഇന്ത്യ മുഴുവൻ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പ്രധാനമന്ത്രി

2020-03-24 23:06:26

ബുധനാഴ്ച രാത്രി 12 മണിമുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി* 


രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്– പ്രധാനമന്ത്രി പറഞ്ഞു. 
ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു  നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല.രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാത്രി 12 മുതൽ രാജ്യത്ത് സമ്പൂർണ കർഫ്യൂ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 21 ദിവസം രാജ്യം ലോക്ക് ഡൗൺ ആയിരിക്കും. എല്ലാവരും വീടുകളിൽ അടച്ചിരിക്കണം. സാമ്പത്തിക അവസ്ഥയേക്കാൾ പ്രധാനം ജനങ്ങളുടെ ജീവനാണ്. അടുത്ത 21 ദിവസം നിർണായകമാണ്. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പരിഹാരം. രാജ്യത്ത് ഇപ്പോൾ എവിടെയാണോ അവിടെ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ മുഴുവൻ പേരേയും ബാധിക്കുന്നു. തീരുമാനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. 15000 കോടിയുടെ പാക്കേജ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഏപ്രിൽ 14 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺപ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.