കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി ബാലൻ മരിച്ചു.വിവരമറിഞ്ഞ വലിയുപ്പ ഹൃദയാഘാതം മൂലം മരിച്ചു

2020-04-01 19:57:12

12 കാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു: വിവരമറിഞ്ഞ വല്യുപ്പ ഹൃദയാഘാതം മൂലവും മരിച്ചു

താമരശ്ശേരി: കന്നൂട്ടിപാറയില്‍ കളിക്കുന്നതനിടെ 12 കാരന്‍ അബദ്ധത്തിൽ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം (12) ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ വല്യുപ്പ അലവി ഹാജി (68) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
ബാസിമിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇത് അറിഞ്ഞ ഉടനെയാണ് ഹൃദ്രോഗിയായ അലവി ഹാജി കുഴഞ്ഞുവീണത്. അലവി ഹാജിയേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

താമരശ്ശേരി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ബാസിമിന്റെ മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അലവി ഹാജിയുടെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുപോയി.

അലവി ഹാജിയുടെ ഭാര്യ: നഫീസ. മക്കൾ: ഇഖ്ബാൽ, ജലീൽ, സൽമത്ത്, ഹാജറ, ഹഫ്സത്ത്. സഹോദരങ്ങൾ: അഹമദ്കുട്ടി, ഉസ്സയിൻ, ഹംസ കിളയിൽ), CH. മമ്മി, അബു. (റിട്ട. പോലീസ് ) നബീസ, സുലൈഖ, ആസ്യ.

മുഹമ്മദ് ബാസിൽ കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: നൗഷിദ, സഹോദരങ്ങൾ: ഫാത്തിമ നസ്റിൻ, റാസിം..

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.