ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി

2020-04-04 22:44:29

തിരുവനന്തപുരംn :  ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി .ലോകബാങ്കിന്‍റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട സ്കില്‍ സ്ട്രെങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്മെന്‍റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിലവിലുള്ള അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനും ടെക്നിക്കല്‍ ഡോമൈന്‍ എക്സ്പേര്‍ട്ട് – ട്രെയിനിംഗ് മോണിറ്ററിംഗ് ആന്‍റ് ഇവാല്യൂവേഷന്‍ (1), അക്കൗണ്ടന്‍റ് (1) എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാര്‍ നിയമനം നടത്താനും തീരുമാനിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് 01-04-2020 പ്രാബല്യത്തില്‍ അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.