മാധ്യമപ്രവർത്തകരെ അപമാനിച്ച കായംകുളം എംഎൽഎ മാപ്പ് പറയണമെന്ന്

2020-04-05 13:09:54

കാഞ്ഞങ്ങാട് ; മാധ്യമപ്രവര്‍ത്തകര്‍ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലത് അല്ലെങ്കില്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത് എന്ന പരാമര്‍ശം നടത്തിയ തൊളിലാളിവർഗ്ഗക്ഷേമത്തിന് മുൻതൂക്കം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാവും കായംകുളം എംഎഏയുമായ യു പ്രതിഭ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ന്യൂസ്‌കേരളഓണ്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ടറും  ആയ  സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.*  വേതനം പോലും ലഭിക്കാതെ മാധ്യമപ്രവര്‍ത്തനം സാമൂഹ്യസേവനം ആയി എറ്റെടുത്ത് ജോലി ചെയ്യുന്ന ഒരുപാട് ആളുകള്‍ ഇവിടെ കേരളത്തില്‍ ഉണ്ട്. അവരെ മുഴുവന്‍ അപമാനിച്ചു വേദനിപ്പിച്ചു. സാക്ഷരകേരളത്തിന് ഉത്തരവാദിത്ത്വപ്പെട്ട സര്‍ക്കാര്‍ ഭരണ കക്ഷിസ്ഥാനത്ത് ഇരിക്കുന്ന എം എല്‍ഏ അപമാനമാണ്. കൊറോണ 19 ദുരിതമനുഭവിക്കുന്ന വേളയില്‍ അന്യസംസ്ഥാനത്തു നിന്ന് വന്ന അസംഘടിതരായ തൊഴിലാളികള്‍ക്ക് പോലും *ജീവിതസുരക്ഷ സാമൂഹ്യ സുരക്ഷാ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.* പക്ഷികള്‍ക്കും നായകള്‍ക്കും പൂച്ചകള്‍ക്കും മൃഗങ്ങള്‍ക്ക് പോലും അന്നം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പതിനായിരത്തോളം വരുന്ന  പ്രാദേശിക പത്രപ്രവര്‍ത്തകരും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും നാളിതുവരെ ലഭിക്കാതെ കഷ്ടപ്പാടിന്റെ ദുരിതത്തിന്റെ നാളുകള്‍ തള്ളിനീക്കുകയാണ്. വളരെ ദുര്‍ഘടം പിടിച്ച ഈ കാലത്തും അതാത് പ്രദേശത്തെ വാര്‍ത്തകള്‍ ശേഖരിച്ച് സര്‍ക്കാറിന് ശ്രദ്ധയില്‍ കൊണ്ടുവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയത് 10,000 രൂപയെങ്കിലും ആശ്വാസ ധനം നല്‍കാന്‍ മന്ത്രി സഭ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കേരള മന്ത്രി സഭ അംഗങ്ങള്‍ക്കും എല്ലാ കേരള നിയമസഭാസാമാജികര്‍ക്കും ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി അയച്ചിട്ടുണ്ട്.

*ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുമ്പാകെ*

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് നിന്ന് ന്യൂസ്‌കേരളഓണ്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ടറും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ  സി കെ നാസര്‍ സമര്‍പ്പിക്കുന്ന നിവേദനം

സാര്‍
 ഞങ്ങള്‍ പ്രാദേശിയ പത്രപ്രവര്‍ത്തകരാണ് ഞാന്‍ ഈ മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഉണ്ട് ഇപ്പോള്‍ പ്രായം 46 ഇപ്പോള്‍ ഷുഗര്‍ രോഗിയാണ് പല പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  മലയോരമേഖലയില്‍ 2006 ല്‍ ആദ്യമായി ഒടയംചാലില്‍ ഒരു പ്രാദേശിക ചാനല്‍ എന്ന ആശയം കൊണ്ടുവന്നത് ഞാനാണ് പ്രദേശികതലത്തില്‍ വാര്‍ത്തകളുമായി ഒരു ഓണ്‍ലൈന്‍ പത്രവും 2008 ല്‍ യാഥാര്‍ത്ഥ്യമാക്കി 12 വര്‍ഷമായി ഓണ്‍ലൈന്‍ പത്രമേഖലയില്‍ ഉണ്ട് 2012 മുതല്‍ സര്‍ക്കാരിന്റെ മീഡിയ ലിസ്റ്റില്‍ ന്യുസ്‌കേരള ഓണ്‍ലൈന്‍ പത്രവും ഉണ്ട് ഇക്കാലമത്രയും സമൂഹ
സമൂഹനന്മക്ക് ഉതകുന്ന ഒരുപാട് വാര്‍ത്തകള്‍ ചെയ്യുകയുണ്ടായി. ഒരുപാട് ആളുകള്‍ക്ക് വാര്‍ത്തയുടെ ഗുണഫലം കിട്ടുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊറോണ 19 ദുരിതമനുഭവിക്കുന്ന
വേളയില്‍ അന്യസംസ്ഥാനത്തു നിന്ന് വന്ന അസംഘടിതരായ  തൊഴിലാളികള്‍ക്ക് പോലും ജീവിതസുരക്ഷ സാമൂഹ്യ സുരക്ഷാ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷികള്‍ക്കും നായകള്‍ക്കും പൂച്ചകള്‍ക്കും മൃഗങ്ങള്‍ക്ക് പോലും അന്നം ഉറപ്പാക്കിയിട്ടുണ്ട്.എന്നാല്‍ കേരളത്തിലെ പതിനായിരത്തോളം വരുന്ന  പ്രാദേശിക പത്രപ്രവര്‍ത്തകരും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും ഒരു ആനുകൂല്യവും നാളിതുവരെ ലഭിക്കാതെ കഷ്ടപ്പാടിന്റെ ദുരിതത്തിന്റെ് നാളുകള്‍ തള്ളിനീക്കുകയാണ.് പല പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും ഈ മാസം ശമ്പളം പരസ്യവരുമാനം  മറ്റ് ആനുകൂല്യങ്ങളോ കമ്പനിയുടെ ഭാഗത്തുനിന്ന് പത്രമുതലാളിമാരുടെ ഭാഗത്തുനിന്ന് കിട്ടാന്‍ സാധ്യതയില്ല. ചില മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് മാസങ്ങളായി വേതനം ലഭിക്കാത്തവരും ഉണ്ട്. ഈ അവസരത്തിലാണ് എല്‍ഡിഎഫ് എംഎല്‍എമാരില്‍ ഒരാളായ യു പ്രതിഭ കായംകുളം എംഎല്‍എ യുടെ ഭാഗത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലത് അല്ലെങ്കില്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലത് എന്ന പരാമര്‍ശവും എഫ് ബി ലൈവില്‍ വന്നിരിക്കുന്നത്. ഇത് മാധ്യമ പ്രവര്‍ത്തരെ വല്ലാതെ വേദനിപ്പിച്ചിച്ചുണ്ട്. ഈ പ്രസ്താവന അന:വസരത്തില്‍ ഉള്ളതാണ്. കോവിഡ്19 നിവാരണയജ്ഞത്തില്‍ സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇൗ പരാമര്‍ശം നടത്തിയ എംഎല്‍ഏ ക്ഷമാപണം നടത്തണം. വളരെ ദുര്‍ഘടം പിടിച്ച ഈ കാലത്തും അതാത് പ്രദേശത്തെ വാര്‍ത്തകള്‍ ശേഖരിച്ച് സര്‍ക്കാറിന് ശ്രദ്ധയില്‍ കൊണ്ടുവരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയത് 10,000 രൂപയെങ്കിലും ആശ്വാസ ധനം നല്‍കാന്‍ മന്ത്രി സഭ തീരുമാനമെടുക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു  
             എന്ന്
                     സികെ നാസര്‍ കാഞ്ഞങ്ങാട്.
                                        9447151447

പരാതി കോപ്പി ...
എല്ലാ കേരള മന്ത്രി സഭ അംഗങ്ങള്‍ക്കും
എല്ലാ കേരള നിയമസഭാസാമാജികര്‍ക്കും
ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

With Best Regards..

CK NAZAR KANHANGAD

Chief News Correspondent

OFFICE MANIKOTH

PO MANIKTH

KASARAGOD DISTRICT

KERALA STATE

INDIA PHONE 9447151447 8547301800

Email ; newskerala24@gmail.com, newsmalabar@gmail.com

web : www.newskeralaonline.com

https://www.youtube.com/channel/UChLZHxcqySvL3qkwO9zYWQQ?view_as=subscriber

https://www.facebook.com/Newskeralaonlin/

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.