വിഷുദിനത്തില്‍ ഒരു മെസ്സേജ് വന്നു ഒരു ആംബുലന്‍സ് വേണം സൗജന്യ യാത്രക്ക്

CK NAZAR KANHANGAD
2020-04-15 23:05:11

കാഞ്ഞങ്ങാട് : വിഷുദിനത്തില്‍ ഒരു മെസ്സേജ് വന്നു ഒരു ആംബുലന്‍സ് വേണം സൗജന്യ യാത്രക്ക്. അതും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് ജില്ലയില്‍ കൊട്ടോടി പോകാന്‍.  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) ദുരന്തനിവാരണ സേന ഗ്രൂപ്പില്‍ വിഷയം ഏറ്റെടുത്ത് മുന്നോട്ട് വന്നത് നിരവധി പേര്‍. ശ്രീ ചിത്രയില്‍ ചികിത്സക്ക് പോയ നിര്‍ധന കുടുംബം കോവിഡ് കാലത്ത് ഇതോടെ സുരക്ഷിതമായി കൊട്ടോടി വീട്ടില്‍ എത്തി. ഇതിന് കാരണമായത് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ദുരന്തനിവാരണ സേനയുടെ നാലാമത്തെ ഗ്രൂപ്പില്‍ അംഗമായ ജെയിന്‍ രാജപുരം വിഷുദിനത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചു അദ്ദേഹം ഇട്ട മെസ്സേജാണ് യാത്രക്ക് തുണയായത്. തലക്ക് ട്യൂമര്‍ ബാധിച്ച് ശ്രീചിത്രയിലെ ചികിത്സയിലായിരുന്ന അംബികക്കാണ് ശേഷം യാത്ര സൗകര്യമില്ലാതെ തിരുവനന്തപുരത്ത് കുടുങ്ങിയത്. ഭര്‍ത്താവ്  കൊട്ടോടിയിലെ ഭാസ്‌കരനും അംബികയുടെ മാതാവ് ശാന്ത എന്നിവര്‍ക്കാണ്  ഈ യാത്ര തീര്‍ത്തും സൗജന്യയാത്രയായത്. ഇന്ന് രാവിലെ യാത്ര തിരിച്ച കുടുംബം ആറ് മണിയോടെ നാട്ടില്‍ എത്തിച്ചേര്‍ന്നു.യാത്രകാര്യങ്ങള്‍ വിനോദ് അണിമംഗലം സിപിടി സംസ്ഥാന സെക്രട്ടറി കോഡിനേറ്റ് ചെയ്തു. തൃശ്ശൂര്‍ വെച്ച് ശിഹാബ് കൈപ്പമംഗലം (സിപിടി ജില്ല പ്രസിഡണ്ട് ) ജിന്‍സി ബിജു (സിപിടി ജില്ല സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തില്‍   ഉച്ചഭക്ഷണം ഒരുക്കി നല്‍കി. വൈകുന്നേരം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാടിനെ നേരിട്ട് കണ്ട് അല്‍പം വിശ്രമിച്ച് സംഘടനക്ക് നന്ദി പറഞ്ഞാണ് കൊട്ടോടി യാത്രതുടര്‍ന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയെഷന്റെ കീഴില്‍ ട്രൂമ റെസ്‌ക്യൂ ഇന്ത്യ (ടിആര്‍ഐ ) ആംബുലന്‍സ് ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നിവരാണ് ചിലവ് സ്‌പോണ്‍സര്‍ ചെയ്തത്.15-4-2020 രാവിലെ മെഡിക്കല്‍ കോളേജ് സിഐ ജയകുമാര്‍ ഡോക്ടര്‍ അനുപമ. ഷാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.യാത്രയില്‍ ഉടനീളം കേരള പോലീസിന്റെ സഹായവും ലഭിച്ചു. എസ്‌കെഎസ്എസ്എഫ് സംഘടനയുടെ ആംബുലന്‍സ് ആണ് കുറഞ്ഞ തുകയില്‍ ഈ ദൗത്യം ഏറ്റെടുത്തത്.  ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഷംസുദ്ദീന്‍ മന്നാനി. കൊട്ടോടി
ഇവരെ സ്വീകരിക്കാന്‍ വീട്ടിലുണ്ടായിരുന്നവര്‍ ടികെ നാരായണന്‍, (കളളാര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട്: ) രമ വാര്‍ഡ്‌മെംബര്‍, ജയിന്‍ പി വര്‍ഗ്ഗീസ്.


ഫോട്ടോ : തിരുവന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് സൗജന്യയാത്ര സൗകര്യം ലഭിച്ചതിന് സംഘടനക്ക് നന്ദി പറയാന്‍ സികെ നാസറിന്റെ വീട്ടില്‍ അംബികയും കുടുംബവും എത്തിയപ്പോള്‍  അല്‍പം വിശ്രമത്തില്‍.

 കൊട്ടോടി വീട്ടില്‍ അംബിക എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ടികെ നാരായണന്‍, (കളളാര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട്: ) രമ വാര്‍ഡ്‌മെംബര്‍, ജയിന്‍ പി വര്‍ഗ്ഗീസ് തുടങ്ങിയവര്‍.

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.