കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ദുരിതത്തിലായ ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കോളനികളില്‍ പോലീസിന്റെ കരുതല്‍.

2020-04-17 15:54:45

കാസർഗോഡ്: കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ദുരിതത്തിലായ ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കോളനികളില്‍ പോലീസിന്റെ കരുതല്‍. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ പതിനഞ്ചോളം കോളനികളിലാണ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്.
സര്‍ക്കാര്‍ സഹായം എത്തുന്നത് വരെയുള്ള ആവശ്യമായ സഹായമാണ് കോളനിവാസികള്‍ക്ക് നല്‍കിയത്. കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.