കേന്ദ്രം അനുകൂല നിലപാടെടുത്താൽ ഉപഭോക്താക്കളുടെ വൈദ്യുതി ഫിക്‌സഡ് ചാർജ് കേരളം ഒഴിവാക്കും

2020-04-22 19:43:54

    
  തിരുവനന്തപുരം:  കേന്ദ്ര വൈദ്യുതി നിലയത്തിൽ നിന്നുള്ള വൈദ്യുതിക്ക് ഫിക്‌സഡ് ചാർജ് ഒഴിവാക്കി നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടെടുത്താൽ ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് ഒഴിവാക്കാൻ പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എൽ. ടി, എച്ച്. ടി, ഇ. എച്ച്. ടി വൈദ്യുതി കണക്ഷനുള്ള ഫിക്‌സഡ് ചാർജ് ആറ് മാസത്തേക്ക് കേരളം ഒഴിവാക്കി. കുടിശിക സർ ചാർജ് 18 ൽ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തും.

അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് 2,26,969 കിടക്കകൾ ഒരുക്കും. നിലവിൽ 1,40688 എണ്ണം ഉപയോഗയോഗ്യമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്ന് നൽകുന്നതിന് ഹോമിയോ വകുപ്പിന് അനുമതി നൽകി. മലയോര മേഖലയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകി.

ഇടുക്കിയിൽ പച്ചക്കറി സംഭരണം നടക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലായ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. 96.66  ശതമാനം റേഷൻ ഉപഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകി. ഏപ്രിൽ 27 മുതൽ പിങ്ക് കാർഡ് വിഭാഗങ്ങൾക്ക് കേരളം നൽകുന്ന ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കും.

ഹോട്ട്‌സ്‌പോട്ടുകളിൽ കിറ്റുകൾ വീടുകളിലെത്തിക്കാൻ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെ സേവനം തേടാം. അതിഥി തൊഴിലാളികൾക്ക് 742 മെട്രിക്ക് ടൺ അരിയും 2,34,000 കിലോ ആട്ടയും നൽകി. റേഷൻ കാർഡില്ലാത്ത 25906 കുടുംബങ്ങൾക്ക് സൗജന്യമായി 316 മെട്രിക് ടൺ അരി വിതരണം ചെയ്തു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.