കണ്ണൂർ ജില്ലയിൽ കൂടുതൽ ശക്തമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി

2020-04-22 19:45:51

    
  തിരുവനന്തപുരം:  കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ രോഗികളുള്ള കണ്ണൂരിൽ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വീട്ടിലെ പത്തു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ജില്ലയിൽ വലിയ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ഹൈറിസ്‌ക്ക് കോണ്ടാക്ടുകളുടെ മുഴുവൻ സാമ്പിൾ പരിശോധിക്കാൻ നടപടിയെടുത്തു. 53 പേർ കണ്ണൂരിൽ മാത്രം ചികിത്‌സയിലുണ്ട്.
പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പോലീസ് പരിശോധനയ്‌ക്കെങ്കിലും വിധേയമാവുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

തദ്ദേശസ്ഥാപന പരിധിയിലുള്ള ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്തു. ഇവിടങ്ങളിൽ ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രം പ്രവർത്തിക്കും. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ തദ്ദേശസ്ഥാപന പരിധിയിൽ കാൾ സെന്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.