ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

2020-04-24 22:22:38

     തിരുവനന്തപുരം: ഗൾഫിൽ കോവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളിൽ മൃതദേഹം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ എംബസികളോട് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്.

ഇതുസംബന്ധിച്ച് ഗൾഫ് മേഖലയിലെ മലയാളി സംഘടനകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്. നേരത്തെ കോവിഡ് ബാധിച്ചല്ലാതെയുള്ള മരണങ്ങളിൽ മൃതദേഹം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ തന്നെ നാട്ടിലെത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.