റെഡ്ക്രോസ് ദിനാചരണവും മാസ്ക് ധരിക്കൂ വൈറസിനെ അകറ്റു എന്ന ക്യാമ്പയിന് തുടക്കം കുറിക്കയും ചെയ്

2020-05-08 21:45:44

തിരൂർ : മെയ്‌ 8 ലോകറെഡ്‌ക്രോസ്‌ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തിരൂർ താലൂക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് (08-05-2020) തിരൂർ സിവിൽ സ്റ്റേഷൻ കോൺഫറൻസ്ഹാളിൽ  റെഡ്ക്രോസ് ദിനാചരണവും  മാസ്ക് ധരിക്കൂ  വൈറസിനെ  അകറ്റു  എന്ന ക്യാമ്പയിന് തുടക്കം  കുറിക്കയും ചെയ്തു  റെഡ്ക്രോസ് സൊസൈറ്റി  മലപ്പുറം ജില്ലാ ചെയർമാൻ   ജി  മോഹൻകുമാർ അധ്യക്ഷം വഹിച്ച  ദിനാചരണപരിപാടി  ബഹു  തിരൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ  ബാവ ഉദ്ഘാടനം ചെയ്തു  മാസ്ക് പ്രചരണ ക്യാമ്പയിൻ ബഹു തഹസിൽദാർ  ശ്രീ  മുരളീധരൻ  കലാസാംസ്കാരിക പ്രവർത്തകനും  ജനകീയ പ്രതികരണ വേദി  സെക്രട്ടറി  ശ്രീ അശോകൻ വയാട്ടിന് മാസ്ക് നൽകി ഉദ്ഘാടനം ചെയ്തു  കോവിഡ് 19മായി ബന്ധപ്പെട്ട പൊതുനിർദേശങ്ങളുടെ  ലഘുലേഖ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ ഉണ്ണി വിതരണം നടത്തി  റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എംകെ അബ്ദുസമദ്ആശംസ അർപ്പിച്ചു റെഡ്ക്രോസ് താലൂക് ചെയർമാൻ ഡോക്ടർ  ഫാസിൽ സ്വാഗതവും സെക്രട്ടറി  മിർഷാദ് പാറയിൽ നന്ദിയും പറഞ്ഞു  സിവിസ്റ്റേഷൻ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാസ്കും ലഘുലേഖയും വിതരണം ചെയ്തു     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.