ഓപ്പറേഷൻ സമുദ്ര സേതു: ആദ്യ സംഘം കൊച്ചിയിലെത്തി

2020-05-10 21:50:51

  കൊച്ചി:മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗം കൊച്ചിയിലെത്തിച്ചു.

യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ( 10.05.20) 9.30 നാണ് കൊച്ചിയിലെത്തിയത്.

595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി.

പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.

ടെർമിനലിൽ സൗജന്യ വൈ. ഫൈ .സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും യാത്രക്കാർക്ക് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതുവിൻ്റെ ഭാഗമായി ആദ്യ സംഘമാണ് കൊച്ചിയിലെത്തിയത്.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.