181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം എത്തി

2020-05-14 16:07:20

തിരുവനന്തപുരം: 181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്.

യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 46, കൊല്ലം-51, പത്തനംതിട്ട – 26, ആലപ്പുഴ- 14, തമിഴ്നാട് 18, മഹാരാഷ്ട്ര – 1, മറ്റ് ജില്ലകളിൽ നിന്ന് -25 .
വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വിവിധജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി .സി. ബസുകൾ ഏർപ്പെടുത്തിയിരുന്നു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.