കാഞ്ഞങ്ങാട്ടെ നന്മയുടെ പുഞ്ചിരി വിടവാങ്ങി

2020-06-11 10:13:41

#നന്മയുടെ #പുഞ്ചിരി #വിടചൊല്ലി .
*വിശ്വസിക്കാനാവാതെ കണ്ണീരോടെ നാടും നാട്ടുകാരും*

✍ *നാസർ കൊട്ടിലങ്ങാട് *✍
കാഞ്ഞങ്ങാട് ;
പകരം വെക്കാനില്ലാത്ത ദാനശീലൻ നാട്യങ്ങളില്ലാത്ത ആദർശധീരൻ,
സാധാരണക്കാരിൽ സാധാരണക്കാരായ മാതാപിതാക്കളിൽ ജനിച്ചു ,സമ്പത്ത് കൊണ്ടും ദാനധർമങ്ങൾ കൊണ്ടും കാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും തന്റെ ആദർശ ശുദ്ധി കൊണ്ടും ഒരു ജനതയുടെ വികാരമായി മാറുകയും സ്വപ്രയത്‌നം കൊണ്ട് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യ്ക്തിമുദ്ര പതിപ്പിക്കുകയും, ഏതൊരു തെറ്റായ മാർഗത്തിലൂടെ സഞ്ചരിക്കുന്നവരെ ചങ്കൂറ്റത്തോടെ സധൈര്യം നേരിട്ട് നേർവഴി കാണിക്കുന്ന നാടിൻറെ സുൽത്താൻ, രാഷ്ട്രീയ മേഖലയിൽ തന്ത്രങ്ങൾ മെനയുന്ന പടനായകൻ, മറ്റുള്ളവരുടെ ഏതു പ്രതിസന്ധിയിലും പ്രശ്നങ്ങളിലും സമയോചിത തീരുമാനങ്ങൾ കൊണ്ട് സംയമനത്തോടെ കാര്യങ്ങൾ കൈക്കൊള്ളുന്ന മനുഷ്യസ്നേഹി കാഞ്ഞങ്ങാടിന്റെ സുൽത്താൻ മെട്രോ മുഹമ്മദ് ഹാജി സാഹിബ് എന്ന മമ്മദ്‌ച്ച നമ്മോടു വിടപറഞ്ഞു 
ഉദരസംബദ്ധമായ അസുഖം കാരണം ദിവസങ്ങൾക്കു മുൻപ് കണ്ണൂർ മിംസ് ആശുപത്രിൽ ചികിൽസലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിസാർത്ഥം കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് ദിവസം മുൻപ് രാത്രിയിൽ പെട്ടന്ന് രോഗം മൂർച്ഛിക്കുകയും ഐസിയുവിൽ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു ...
വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ നൽകി പ്രതീക്ഷയിലായിരുന്നു..
വിധിയുടെ കൈകൾ അദ്ദേഹത്തിന്റെ വേർപാടിൽ കൊണ്ടുപോവുകയായിയുന്നു 

വർഷങ്ങളായി സാദാ പുഞ്ചിരിക്കുന്ന മുഖം കൊണ്ട് ഏവരെയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് അവരവർക്കു ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന അദ്ദേഹം സമൂഹത്തിൽ സേവനരംഗത് ആരെക്കാളും മുൻപതിയിൽ നിൽക്കുന്നു...
വ്യവസായ രംഗത്തു മെട്രോ എന്ന ബ്രാൻഡ് നെയിം തന്നെ തന്റെ പേരിനൊപ്പം എഴുതി ചേർത്ത വ്യാപാരി...
ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്ക് സംസ്ഥാന-അന്തർസംസ്ഥാന-ദേശീയ-അന്തർ ദേശീയ പുരസ്‌കാരങ്ങൾ നൽകി ആദരിക്കപ്പെട്ട കാരുണ്യദർശി...
രാഷ്ട്രീയരംഗത്ത്‌ മുസ്ലിംലീഗിന്റെ സംസ്ഥാന സമിതി അംഗമായിരിക്കുമ്പോൾ പോലും തന്റയടുത്തു ആവശ്യങ്ങളുമായി വരുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും കൊടിയുടെ വർണം നോക്കാതെ ആവശ്യരീതിയിൽ സേവനം ചെയ്തുകൊടുക്കുന്ന നാട്യങ്ങളോ ചമയങ്ങളോ ഇല്ലാത്ത ആദർശധീരനായ പൊതുപ്രവർത്തകൻ.......
കർമ്മ രംഗത്തു ചെറുപ്പ-വലിപ്പ പ്രായവ്യത്യമില്ലാതെ എല്ലാവർക്കും സദുപദേശങ്ങളും കർത്തവ്യ ബോധങ്ങളും ചൊല്ലിക്കൊടുക്കുന്ന അദ്ധ്യാപകൻ..
മതരംഗത്തു സമസ്തയെ നെഞ്ചിലേറ്റി പണ്ഡിതസഭയുടെ തീരുമാനങ്ങൾ അപ്പാടെ അംഗീകരിച്ചു എസ്‌ വൈ എസ് ന്റെ സംസ്ഥാന ട്രെഷറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും ചിത്താരി ഖിള്ർ ജുമാമസ്ജിദിന്റെയും പ്രസിഡന്റ് സ്ഥാനവും വഹിച്ചു കൊണ്ട് ശരീഅത്തിന്റെ നിയമ വ്യവസ്ഥിതിയെ അനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന ദിനീബോധകൻ ...
വിദ്യഭ്യാസ രംഗത്തു പിഞ്ചുകുട്ടികൾ മുതൽ യുവാക്കൾക്ക് വരെ വിദ്യാസമ്പന്നരാവാണെമെന്നു ആഗ്രിഹിച്ചു കൊണ്ട് അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ചെയർമാൻ പദവും അംബേദ്‌കർ കോളേജിന്റെ മാനേജിങ് ഡയറക്ടർ പദവും ന്യുനപക്ഷ വിദ്യാഭ്യാസ ബോർഡിന്റ അവാർഡിന്റെ തിളക്കവും അലങ്കരിക്കുന്ന അമരക്കാരൻ...
നാട്ടിലെ ഉറൂസ് ആയാലും അമ്പലങ്ങളിലെ ഉത്സാവങ്ങളായാലും ചർച്ചിലെ പള്ളിപെരുന്നാളായാലും തറവാടുകളിലെ തെയ്യം കെട്ടായാലും മുൻപന്തിയിൽ നിന്നുകൊണ്ട് നടത്തിപ്പിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന മതസൗഹാർദത്തിന്റെ പ്രതീകം ...
ക്ഷണിക്കപ്പെട്ട കല്യാണങ്ങൾ മുതൽ വീടുകളിൽ നടത്തുന്ന എല്ലാ വിശേഷ്യ പരിപാടികളിലും പാവപെട്ടവനെന്നോ സാമ്പന്നെനെന്നോ വേർതിരിവില്ലാതെ അവിടെയെത്തി അവരോടൊപ്പം ചേരുകയും ആശംസകലർപ്പിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹി...
പറഞ്ഞാലും എണ്ണിയാലും തീരാത്ത പ്രഭാവത്തിനുടമയാണു കാഞ്ഞങ്ങാട്ടുകാരുടെ പ്രിങ്കരനായ മുഹമ്മദ് ഹാജി ,സുഖമില്ലാതെ ആശുപത്രിയിൽ കിടുക്കുമ്പോളും തന്റെ കരുണവറ്റാത്ത മനസ്സിന് ഉദാഹരണമാണ് നിപ്പ വന്നപ്പോളും കൊറോണ വന്നപ്പോളും മാലാഖാന്മാരെ പോലെ ആതുര ശുശ്രൂഷ രംഗത്തു സ്വന്തം ജീവനുപോലും വിലകല്പിക്കാതെ കർമനിരതരായ നഴ്‌സുമാർക്ക് പെരുന്നാൾ കിറ്റുകൾ സമ്മാനിച്ചത്തിലൂടെ നമുക്കു കാണിച്ചുതന്നത് ..
അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് അശരണർക്കും രാഷ്ട്രീയ മത സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകൾക്കും തീരാനഷ്ടം തന്നെയാണ് അദ്ദേഹത്തിന്റ വേർപാട്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.