പ്രവാസികൾക്ക് പരിശോധനയ്ക്കാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ തയ്യാർ: മുഖ്യമന്ത്രി

2020-06-18 21:26:49

   തിരുവനന്തപുരം: നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ കേരളം ലഭ്യമാക്കാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമാനക്കമ്പനികളുടെ സഹകരണവും അതാതു രാജ്യങ്ങളിലെ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. കേന്ദ്ര സഹായം ഇതിന് അനിവാര്യമാണ്. യു. എ. ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, ബഹറൈൻ, ഒമാൻ എന്നിവടങ്ങളിലുള്ള പ്രവാസികൾക്ക് ഇത് സഹായകമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നെത്തിയവരിൽ 669 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 503 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയത് 313 പേരാണ്. ഈ കണക്കുകൾ ജാഗ്രത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.