കാസർഗോഡ് ആറ് പേര്‍ക്ക് കൂടി കോവിഡ്

2020-06-24 19:25:52

  കാസർഗോഡ്: ബുധനാഴ്ച ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്നു വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ 15 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത്  സ്വദേശിനി, ജൂണ്‍ 19 ന് ദുബായില്‍ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് പഞ്ചായത്ത്  സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് നെഗറ്റീവായി
 പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്ക്  ബുധനാഴ്ച കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് പോസിറ്റീവായ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് പോസറ്റീവായ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്
 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464 പേര്‍
വീടുകളില്‍ 5082 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 382 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464 പേരാണ്. പുതിയതായി   552 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 100 പേരുടെ സാമ്പചറ്റ കൂടി പരിശോധനയ്ക്ക് അയച്ചു. 235 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.