ബാലവകാശകമ്മീഷൻ നിയമനം പുനഃപരിശോധനാ നടത്തണം: ചൈൽഡ് പ്രൊട്ടക്റ്റ് ടീം

2020-06-25 23:33:38

 ബാലാവകാശകമ്മീഷന്‍ നിയമനം സര്‍ക്കാര്‍  പുനഃപരിശോധിക്കണം : ചൈല്‍ഡ് പ്രൊട്ടക്ട് ടീം

തിരുവനന്തപുരം_ കാഞ്ഞങ്ങാട് : ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി കെ വി മനോജ് കുമാറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പരാതിയാണെന്നും ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്തവരെയും ബാലാവകാശ നിയമങ്ങളെ കുറിച്ച് അറിവില്ലാത്തവരെയും  ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കരുതെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
യോഗ്യരായ നിരവധി ബാലാവകാശ പ്രവര്‍ത്തകരും ജഡ്ജുമാരും അപേക്ഷകരായി ഉള്ളപ്പോഴാണ് കേവലമൊരു പി ടി എ പ്രസിഡന്റായി മാത്രം പ്രവര്‍ത്തനപരിചയമുള്ള ഒരു അംഗത്തെ അധ്യക്ഷനായി നിയമിച്ചത്. ഇത് നിയമ വ്യവസ്ഥയോടും കുട്ടികളോടും ഉള്ള വെല്ലുവിളിയാണ്. ഈ നിയമന  തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിടി സംസ്ഥാന പ്രെസിഡന്റ് സികെ നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ എന്നിവര്‍ സംയുകത പ്രസ്താവനയിലൂടെ അറിയിച്ചു.

വാര്‍ത്ത

തിരുവനന്തപുരം: ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് സിപിഎം നോമിനി കെ വി മനോജ്കുമാറിനെ നിയമിച്ച് സര്‍ക്കാര്‍. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്നാണ് തലശ്ശേരിയിലെ മുന്‍ പിടിഎ അംഗത്തെ സര്‍ക്കാര്‍ നിയമിച്ചത്. മനോജ് കുമാറിനെ നിയമിക്കാനായി യോഗ്യതയിലും ഇളവ് വരുത്തിയിരുന്നു. 

സ്വജനപക്ഷപാതമെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വിമര്‍ശനങ്ങള്‍ മറികടന്നുള്ള മനോജ്കുമാറിന്റെ നിയമനം. പോക്‌സോ വിധികളിലൂടെ ശ്രദ്ധേയനായ കാസര്‍കോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, മറ്റൊരു ജഡ്ജി ടി ഇന്ദിര എന്നിവരെയും മറ്റ് അരഡസന്‍ ബാലാവകാശ പ്രവര്‍ത്തകരെയും തഴഞ്ഞാണ് യോഗ്യതയില്‍ പിന്നില്‍ നിന്ന കെ വി മനോജ്കുമാറിനെ നിയമിക്കുന്നത്. പിടിഎ പ്രവര്‍ത്തനമാണ് പ്രധാന യോഗ്യതയായി മനോജ്കുമാര്‍ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നല്‍കിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. പിന്നാലെ ഇപ്പോള്‍ മന്ത്രിസഭാ അംഗീകാരവും.

ചീഫ് സെക്രട്ടറി റാങ്കില്‍ വേതനം ലഭിക്കുന്ന അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളുള്ള അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആകമാനം അസ്വാഭാവികതകള്‍ പ്രകടമായിരുന്നു. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയവും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവരും അപേക്ഷിക്കണമെന്ന മാനദണ്ഡം സര്‍ക്കാര്‍ മാറ്റം വരുത്തിയതും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ക്കുള്ള യോഗ്യത പോലും അധ്യക്ഷന് നിര്‍ദ്ദേശിക്കാതെയാണ് മനോജിന്റെ നിയമനം.

ഗവണ്‍മെന്റ് സെക്രട്ടറി തലത്തിലോ അതിന് മേലെയോ പ്രവര്‍ത്തിച്ച ട്രാക്ക് റിക്കോര്‍ഡ് അല്ലെങ്കില്‍ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പരിചയവും ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും എന്നിങ്ങനെയായിരുന്നു 2017വരെ അധ്യക്ഷ പദവിക്ക് അടിസ്ഥാനമാക്കിയ യോഗ്യതകള്‍  എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ രണ്ടും ഒഴിവാക്കി പകരം പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്ന പ്രയോഗത്തില്‍  യോഗ്യതാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദുര്‍ബലപ്പെടുത്തി. 

അങ്ങനെ ജില്ലാ ജഡ്ജിമാരെയും അരഡസന്‍ ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന് തലശേരിയിലെ മുന്‍ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാംറാങ്കുകാരനാക്കി. ഇനി കോടതിയില്‍ എത്തിയാലും പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്ന പ്രധാന മാനദണ്ഡം സര്‍ക്കാരിന് ഇഷ്ടം പോലെ വ്യാഖ്യാനിക്കാം. 

ഇനി കമ്മീഷന്‍ അംഗമാകാനുള്ള  മാര്‍ഗനിര്‍ദ്ദേശം നോക്കാം, കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പത്ത് വര്‍ഷത്തെ പരിചയമാണ് പ്രധാനം. അംഗത്തിന് വേണ്ട യോഗ്യത പോലും അധ്യക്ഷന് ബാധകമല്ല

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.