ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് പരാതി. അന്വേഷണം നടത്താന്‍ പോലീസ് ചീഫിന് മുഖ്യമന്ത്രിയുടെ ഉത്തരവ്.

2020-06-29 23:11:05

    ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് പരാതി. അന്വേഷണം നടത്താന്‍ പോലീസ് ചീഫിന് മുഖ്യമന്ത്രിയുടെ ഉത്തരവ്.

കാഞ്ഞങ്ങാട് : ഓണ്‍ലൈന്‍ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സാമൂഹ്യ മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ പോലീസ് ചീഫിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. കേരളത്തില്‍ മലയാളികള്‍ പ്രവാസികള്‍ എന്നിവരില്‍ നിന്ന് ചാരിറ്റിയുടെ മറവില്‍ വ്യാപകമായ ഫണ്ട് സമാഹരണം ടാക്‌സ് വെട്ടിപ്പ് വ്യവസ്ഥകള്‍ പാലിക്കാതെ വിദേശഫണ്ട് സ്വീകരിക്കല്‍ എന്നിവയെ കുറിച്ച് സര്‍ക്കാര്‍ വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റെ് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടി്‌മെന്റെിനെ കൊണ്ട് അന്വേഷണം നടത്തി ചാരിറ്റി മേഖലയിലെ കൊള്ള അവസാനിപ്പിച്ച്  ചാരിറ്റിയില്‍ സൂതാര്യത കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ന്യൂസ്‌കേരള ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ സികെ നാസര്‍ കാഞ്ഞങ്ങാടാണ് പരാതിക്കാരന്‍. കേരളത്തില്‍ വ്യാപകമായി ഓണ്‍ലൈന്‍ ചാരിറ്റി വഴി ഫണ്ട് സമാഹരിക്കുന്നതും വിതരണം ചെയ്തു വരുന്നതും ചികിത്സ ചെയ്തു വരുന്നതും കണ്ടു വരുന്നു. അത്യാസന്ന നിലയില്‍ ചികിത്സയില്‍ ഉള്ള കുട്ടികളുടെ ദയനീയാവസ്ഥ കരച്ചില്‍ സോഷ്യല്‍ മീഡിയ വഴി  പ്രചരിപ്പിച്ചു 50 ലക്ഷം അല്ലെങ്കില്‍ 60 ലക്ഷം കിട്ടിയാല്‍ ഈ കുട്ടികളുടെ ജീവന്‍ രക്ഷിക്കാം എന്ന്  പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ നിന്ന് ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞു കോടികണക്കിന് പണം പിരിക്കുകയും പണം വരുന്നത് വരെ കുട്ടികള്‍ക്ക് സമയത്ത് ചികിത്സ നിഷേധിക്കുകയും ചികിത്സ ലഭിക്കാത്ത കാരണത്താല്‍ കുട്ടികള്‍ മരണപ്പെടുകയും ചെയ്തു വരികയാണ്. പിന്നീട് ഈ തുക വീട്ടുകാര്‍ക്ക് ആവശ്യം ഇല്ല എന്ന് പറഞ്ഞു കൊണ്ട് പോയി ആര്‍ഭാട ജീവിതം നയിച്ചു വരികയാണ് ചാരിറ്റിയിലെ ഇടനിലക്കാരായ ചാരിറ്റി ബിസിനസ്സ്് തൊഴിലാളികള്‍. ഒരു തൊഴിലോ ബിസിനസോ ഇല്ലാത്ത ഇവര്‍ ചാരിറ്റി മേഖലയില്‍ വന്ന ശേഷം കോടികളുടെ ആസ്തി സമ്പത്ത് ഉണ്ടാക്കിയതായി കാണുന്നു. ആസ്തികള്‍ അധികവും കൂടെ നടക്കുന്ന ബിനാമികളുടെ പേരിലാണ്.ബിനാമി ഇടപാടുകള്‍ മുഴുവന്‍ അന്വേഷണ വിധേയമാക്കണം. സര്‍ക്കാരിന് പോലും നല്‍കാന്‍ കഴിയാത്ത മരണപ്പെട്ട കോവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന ലക്ഷങ്ങളുടെ ശ്രോതസ്സ് വെളിപ്പെടുത്തണം. കൂടാതെ കുട്ടികളുടെ ദയനീയത നിറഞ്ഞ ഫോട്ടോ സഹായം നല്‍കല്‍ പ്രചരിപ്പിക്കുന്നത് ബാലാവകാശ കമ്മീഷന് വിലക്കിയിട്ടുണ്ട്. ഇതൊന്നും പാലിക്കുന്നില്ല.  അന്വേഷണത്തിന്റെ ഭാഗമായി സമീപിച്ചാല്‍ കുറേ തെളിവുകള്‍ തരാന്‍  സാധിക്കുമെന്നും ഇത്തരം തട്ടിപ്പുകളും ഹോസ്പിറ്റല്‍ കൊള്ളകളും അവയവകച്ചവടമാഫിയകളെ കുറിച്ച്് ചര്‍ച്ച ചെയ്യാന്‍ ജാതിമതരാഷ്ട്രീയത്തിനതീതമായി കേരള ജനകീയ കൂട്ടായ്മ എന്ന പേരില്‍ വാര്‍ട്‌സ്അപ്പ് ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെടുത്തി കഴിഞ്ഞ നാല് മാസമായി വിഷയം ചര്‍ച്ച ചെയ്തു വരികയാണ്. കേരളത്തിലെയും പ്രവാസലോകത്തേയും ആയിരത്തോളം അംഗങ്ങള്‍ ഇതില്‍ ചര്‍ച്ചയില്‍ വാദപ്രതിവാദങ്ങള്‍ നടത്തിവരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൂട്ടായ്മയിലെ നിരവധി അഡ്മിന്‍ അംഗങ്ങള്‍ സൈബര്‍ ആക്രമണം നേരിടുന്നു. ഇതിനെതിരെ സികെ നാസര്‍  മറ്റൊരു പരാതിയും രേഖമൂലം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സംവിധാനങ്ങളെ സൗജന്യമായ ചികിത്സകളെ ഇല്ല എന്ന് അപവാദപ്രചാരണം നടത്തി വരുന്നതും കാണുന്നു.സര്‍ക്കാരിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷക്ക് തന്നെ ഇത് ഭീഷണിയാണ്.ഓണ്‍ലൈന്‍ ചാരിറ്റി മൂലം കുറച്ച് ആളുകള്‍ക്ക് രോഗികള്‍ക്ക്് സഹായം ലഭിക്കുന്നുണ്ട് എന്നത് വസ്തുതയാണ.് അതിലേറെ രോഗികള്‍ ആളുകള്‍ നിരാശരാണ് കാരണം പണം കിട്ടാന്‍ സാധ്യതയുള്ള രോഗികളെ മാത്രമാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത.്് ചില കുടുംബങ്ങള്‍ അങ്ങനെ കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നത് കാണുന്നു.  അതുകൊണ്ട് പൊതു ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരു അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നത് വളരെ അത്യാവശ്യമായ കാര്യംആണ്. വ്യക്തികളുടെ അക്കൗണ്ട് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി പണം പിരിക്കല്‍ നിര്‍ത്തലാക്കി സൂതാര്യമായ ചാരിറ്റി അക്കൗണ്ട് സംവിധാനം കൊണ്ട് വരണമെന്നും അങ്ങനെ വിവേചനമില്ലാതെ പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കണമെന്നും സികെ നാസര്‍ പരാതിയില്‍ പറയുന്നു.
 
29-06-2020
സികെ നാസര്‍ കാഞ്ഞങ്ങാട്. 9447151447. 9400179247.


    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.