ഇന്ന് 339 പേര്‍ക്ക് കോവിഡ്; 149 പേര്‍ക്ക് രോഗമുക്തി

2020-07-09 20:13:04

    തിരുവനന്തപുരം:ചികിത്സയിലുള്ളത് 2795 പേർ;
6 പുതിയ ഹോട്ട് സ്‌പോട്ടുകൾ
133 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കണ്ണൂർ , കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ. 40, സൗദി അറേബ്യ 37, കുവൈറ്റ് 19, ഖത്തർ 13, ഒമാൻ 4, ദക്ഷിണാഫ്രിക്ക 1, ന്യൂസിലാന്റ് 1, ഉസ്ബക്കിസ്ഥാൻ 1, ബഹറിൻ 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക 19, മഹാരാഷ്ട്ര 14, ജാർഖണ്ഡ് 11, തെലുങ്കാന 9, തമിഴ്‌നാട് 7, പശ്ചിമ ബംഗാൾ 3, ഒഡീഷ 3, രാജസ്ഥാൻ 2, ഡൽഹി 2, ബീഹാർ 1, ആന്ധ്രാപ്രദേശ് 1, ഗുജറാത്ത് 1, ഛത്തീസ്ഘഡ് 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
തിരുവനന്തപുരം ജില്ലയിലെ 92 പേർക്കും, മലപ്പുറം ജില്ലയിലെ 23 പേർക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ 4 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 3 പേർക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

4 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂർ ജില്ലയിലെ മൂന്നും, ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 2 ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, മലപ്പുറം ജില്ലയിൽ നിന്നുള്ള 6 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 2795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3710 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,960 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,699 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3261 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 471 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധന വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,592 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൾ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 3,07,219 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4854 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 66,934 സാമ്പിളുകൾ ശേഖരിച്ചതിൽ 63,199 സാമ്പിളുകൾ നെഗറ്റീവ് ആയി.

ആറു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 4), ഇടുക്കി ജില്ലയിലെ കുമാരമംഗലം (14), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (12), വയനാട് ജില്ലയിലെ മേപ്പാടി (19, 22), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (6), തൃശൂർ ജില്ലയിലെ നടത്തറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (2), പാറക്കടവ് (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 181 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.