ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുടുംബത്തിന് ടിവി നൽകി

2020-07-10 22:32:34

ബേക്കലം : ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുടുംബത്തിലെ കുട്ടികള്‍ക്ക് ടിവി വാങ്ങി നല്‍കി. വിതരണം ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ നിര്‍വ്വഹിച്ചു.  ദുര്‍ഗ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ ജയന്‍ മാസ്റ്റര്‍ സികെ നാസര്‍ കാഞ്ഞങ്ങാട് ഹോംഗാര്‍ഡ് പി കെ ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  ബേക്കലത്ത് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കടപ്പുറത്തെ നിര്‍ധനകുടുംബത്തിന്റെ അവസ്ഥ  ഹോം ഗാര്‍ഡ് പികെ ജയന്‍ സാമൂഹ്യപ്രവര്‍ത്തകനായ സികെ നാസര്‍ കാഞ്ഞങ്ങാടിന്റെ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹമാണ് സൗദിയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ടിവി വാങ്ങി നല്‍കിയത്.

ഫോട്ടോ : ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത ബേക്കലത്തെ കുടുംബത്തിലെ കുട്ടികള്‍ക്ക് ടിവി വിതരണം ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ നിര്‍വ്വഹിക്കുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.