രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം

2020-07-15 20:06:10

തിരുവനന്തപുരം: ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂർത്തിയായി
രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മെയ്, ജൂൺ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക.
സാമൂഹ്യസുരക്ഷാ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.
ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയയാണ്. ഈ സാഹചര്യത്തിലാണ് ഭവന സമുച്ചയങ്ങൾ നിർമിക്കുന്നതിന് സുമനസ്സുകളുടെ സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്.
കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിൽ എരുമേലി ജമാഅത്തിൻറെ നേതൃത്വത്തിൽ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെൻറ് സ്ഥലം ലൈഫ് മിഷനു വേണ്ടി വിനിയോഗിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. അതിൽ നിന്ന് 3 സെൻറ് സ്ഥലം വീതം 12 ഗുണഭോക്താക്കൾക്കായി വീതിച്ചു നൽകും. ഇതിൽ ഏഴ് സെൻറ് സ്ഥലം പൊതു ആവശ്യങ്ങൾക്ക് മാറ്റിവെയ്ക്കും. ഇത് കൂടാതെ കോട്ടയം ജില്ലയിൽ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം റോട്ടറി ഇൻറർനാഷണൽ ആറുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകൾ ലൈഫ് ഗുണഭോക്താക്കൾക്ക് നിർമിച്ചു നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.
2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നതിനായി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. ഭൂരഹിത-ഭവനരഹിതർക്കായുള്ള ഫ്‌ളാറ്റുകളുടെ നിർമാണമാണ് ഈ ഘട്ടത്തിലുള്ളത്. ഇതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്.
2020-21 അധ്യയന വർഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂർത്തിയായി്. മേയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്.  മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്.  മറ്റു ജില്ലകളിൽ ജൂൺ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാൻ സാധിച്ചത്.  കോവിഡ് 19ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ വ്യവസ്ഥകളിൽ ഇളവ് വരുത്തിയശേഷമാണ് പൂർണ്ണ തോതിലുള്ള വിതരണം ആരംഭിക്കാൻ സാധിച്ചത്.
മുൻ വർഷങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ 15 വരെയുള്ള ഏകദേശം മൂന്നു മാസം കൊണ്ടാണ് വിതരണം പൂർത്തീകരിക്കുന്നത്. പക്ഷേ, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം 1 മാസവും 10 ദിവസവും കൊണ്ടാണ് ഒന്നാംവാല്യം പാഠപുസ്തക വിതരണം ഈ അധ്യയനവർഷം പൂർത്തീകരിച്ചത്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.