ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷയിൽ 85.13 ശതമാനം വിജയം

2020-07-15 20:10:31

    തിരുവനന്തപുരം:2020 മാർച്ചിൽ നടന്ന ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷയിൽ 85.13 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് റിയിച്ചു. ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്ന് 3,75,655 പേർ പരീക്ഷ എഴുതിയതിൽ 3,19,782 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞവർഷത്തെ വിജയ ശതമാനം 84.33 ആയിരുന്നു. ഒന്നാം വർഷത്തെ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണ്ണയിച്ചത്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണ്ണയം നടത്തിയാണ് സ്‌കോർ കണക്കാക്കിയത്. രണ്ട് മൂല്യനിർണ്ണയങ്ങൾ തമ്മിൽ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകൾ മൂന്നാമതും മൂല്യനിർണ്ണയം നടത്തിയാണ് സ്‌കോർ നിർണ്ണയിച്ചത്.
1,97,059 പെൺകുട്ടികളിൽ 1,81,870 പേരും (92.29%), 1,78,596 ആൺകുട്ടികളിൽ 1,37,912 പേരും (77.22%) ഉന്നതപഠനത്തിന് യോഗ്യത നേടി. 1,82,414 സയൻസ് വിദ്യാർത്ഥികളിൽ 1,61,661 പേരും (88.62%), 77,095 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 59,949 പേരും (77.76%) 1,16,146 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 98,172 പേരും (84.52%) ഉന്നതപഠനത്തിന് യോഗ്യത നേടി.
എസ്.സി. വിഭാഗത്തിൽ 36,601 ൽ 24,874 പേരും (67.96%) എസ്.റ്റി വിഭാഗത്തിൽ 5,386 ൽ 3,418 പേരും (63.46%) ഒ.ഇ.സി വിഭാഗത്തിൽ 13,957 ൽ 10,915 പേരും (78.20%) ഒ.ബി.സി വിഭാഗത്തിൽ 2,37,007 ൽ 2,33,686 പേരും (85.94%) ജനറൽ വിഭാഗത്തിൽ 82,404 ൽ 76,889 പേരും (93.30%) ഉന്നത പഠനത്തിന് അർഹത നേടി.
ഗവൺമെൻറ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,58,828 ൽ 1,30,541 പേരും (82.19%) എയ്ഡഡ് മേഖലയിലെ 1,92,377 ൽ 1,69,316 പേരും (88.01%) അൺഎയ്ഡഡ് മേഖലയിലെ 24,233 ൽ 19,708 പേരും (81.33%) ഉന്നതപഠനത്തിന് യോഗ്യരായി.
18,510 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരായി. ഇതിൽ 14,195 പേർ പെൺകുട്ടികളും 4,315 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ നിന്ന് 13,037 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 1,630 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 3,843 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
18,510 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 31,605 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ, 41,904 പേർ എല്ലാ വിഷയങ്ങൾക്കും ബി പ്ലസോ അതിനു മുകളിലോ, 57,508 പേർ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ, 77,034 പേർ സി പ്ലസ് ഗ്രേഡോ അതിനു മുകളിലോ, 89,888 പേർ സി ഗ്രേഡോ അതിനു മുകളിലോ, 3,333 പേർ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടി. 54,751 പേർക്ക് ഡി ഗ്രേഡും 1122 പേർക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്.
വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (89.02%), ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിലുമാണ് (78.68%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (840 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെൻറ് മേരീസ് ഹയർസെക്കൻററി സ്‌കൂൾ പട്ടം, (തിരുവനന്തപുരം) 95.95 ശതമാനം പേരെ ഉന്നതപഠനത്തിന് യോഗ്യരാക്കി.
മലപ്പുറം ജില്ലയിലെ എം.എസ്.എം ഹയർസെക്കൻററി സ്‌കൂൾ കല്ലിങ്ങൽപ്പറമ്പ, എസ്.വി ഹയർസെക്കൻററി സ്‌കൂൾ പാലേമേട് എന്നീ സ്‌കൂളുകളിൽ യഥാക്രമം 768 ഉം 762 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 95.18 ഉം 89.63 ഉം ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറമാണ് (2,234).
നൂറുമേനി വിജയം കരസ്ഥമാക്കിയ 114 സ്‌കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 31 ആണ്. 234 വിദ്യാർത്ഥികൾ 1200 ൽ 1200 സ്‌കോറും കരസ്ഥമാക്കി.
ഹയർസെക്കൻററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1,227 പേർ പരീക്ഷയ്ക്കിരുന്നതിൽ 1079 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. (87.94%). (കഴിഞ്ഞവർഷത്തെ വിജയശതമാനം 69.72). ഇതിൽ 37 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടി.
കലാമണ്ഡലം ആർട്ട് ഹയർസെക്കൻററി സ്‌കൂൾ കലാമണ്ഡലം ആർട്‌സ് ഹയർസെക്കൻററി സ്‌കൂളിൽ 80 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ 79 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.75.
49,245 വിദ്യാർത്ഥികൾ സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയതിൽ 21490 പേർ ഉപരിപഠനത്തിന് അർഹത നേടി.
വിജയശതമാനം 43.64 (കഴിഞ്ഞ വർഷം 43.48%). ഇതിൽ 132 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 686 പേരിൽ 640 പേരും (93.29%), ഹ്യുമാനിറ്റീസ് വിഭാഗത്തിൽനിന്ന് 29,572 പേരിൽ 12,688 പേരും (42.91%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 18,987 പേരിൽ 8,162 പേരും (42.99%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്: 18,582 പേർ.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.