ഇന്ന് 702 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 745 പേർ രോഗമുക്തി നേടി

2020-07-27 20:09:39

  തിരുവനന്തപുരം:  483  പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു
ചികിത്സയിലുള്ളത് 9609 പേര്‍
ഇതുവരെ രോഗമുക്തി നേടിയവര്‍ 10,049
18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തിൽ 702 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നും 161 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 70പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും 68 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 59 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 41 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 40 പേർക്കും, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിന്നും 38 പേർക്കുവീതവും, ആലപ്പുഴ ജില്ലയിൽ നിന്നും 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 22 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 17 പേർക്കുവീതവും, എറണാകുളം ജില്ലയിൽ നിന്നും 15 പേർക്കുമാണ് തിങ്കളാഴ്ച  കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലയിലെ മുഹമ്മദ് (61), കോട്ടയം ജില്ലയിലെ ഔസേപ്പ് ജോര്‍ജ് (85) എന്നീ വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 63 ആയി.

തിങ്കളാഴ്ച  രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 65 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 51 പേര്‍ക്കും, കോട്ടയം ജില്ലയിലെ 49 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 40 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 25 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 16 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 15 പേര്‍ക്കും, എറണാകുളം ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ 7 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 23, തിരുവനന്തപുരം ജില്ലയിലെ 13, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 7 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 3 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 745 പേരുടെപരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നും 150 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 88 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 69 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 65 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 57 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 53 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 49 പേരുടെവീതവും, തൃശൂർ ജില്ലയിൽ നിന്നും 45 പേരുടെയും,കോഴിക്കോട് ജില്ലയിൽ നിന്നും 41 പേരുടെയും, കണ്ണൂർ ജില്ലയിൽ 32 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 25 പേരുടെയും. കോട്ടയം ജില്ലയിൽ 13 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 9 പേരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 9,609 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,049 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,148 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാമ്പിളുകളാ
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.