സ്‌കൂള്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടതില്ല: കരിക്കുലം കമ്മിറ്റി

2020-08-19 22:39:21


തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി കരിക്കുലം കമ്മിറ്റി. നിലവിലെ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമമായി തുടരാനും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കരിക്കുലം കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. ഡിജിറ്റല്‍ പഠനം വിലയിരുത്താന്‍ എസ് സി ഇ ആര്‍ ടിയുടെ ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കുട്ടികള്‍ക്ക് പഠനത്തില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കുമെന്നും കരിക്കുലം കമ്മിറ്റി വിലയിരുത്തി. ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയാസങ്ങളുണ്ടാക്കും. ഈ സാഹചര്യമുണ്ടാകാതിരിക്കാന്‍ പരമാവധി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും കമ്മിറ്റി വിലയിരുത്തി.


    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.