അഫ്ഗാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് മരണം

2020-08-23 22:24:11

 
കാബൂള്‍ | കിഴക്കന്‍ അഫ്ഗാനിലെ ഗസ്നി മേഖലയിലുണ്ടായ ബാംബ് സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ ഇടിച്ച് പൊട്ടിത്തെറത്തെറിക്കുകയായിരുന്നു. താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം.

അഫ്ഗാനില്‍ സമീപകാലത്ത് സിവിലിയന്‍മാര്‍ക്കുനേരെയുള്ള ആക്രമം വര്‍ധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ 1282 ആളുകള്‍ കൊല്ലപ്പെട്ടെന്ന് യു എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 


   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.