അത്യാപൂർവ്വ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക രാജന് മൈമൂന പ്രണയം

Report CK NAZAR KANHANGAD
2020-08-25 16:05:24

അത്യാപൂര്‍വ്വ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃക കാണാന്‍ ഇവിടെ വരിക പടന്നക്കാട്.*

 കാഞ്ഞങ്ങാട് :. അത്യാപൂർവ്വ  മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക കാണാൻ കാഞ്ഞങ്ങാട് പടന്നക്കാട് നെഹൃൂകോളേജിന് മുമ്പില്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന രാജന്‍ മൈമൂന ദമ്പതികളെ കാണണം. സ്‌നേഹത്തിന്റെ വിലയറിയാന്‍. പതിമൂന്ന് വര്‍ഷം മുമ്പ് രാജന്‍ മൈമൂനയെ ആദ്യം കാണുന്നത് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അന്ന് കാല് കുഷ്ഠം ബാധിച്ച് കുത്തി നടക്കാന്‍ കഴിയാതെ ഒരുമൂലയില്‍ പരസഹായത്തിന് യാജിച്ച മൈമൂനയോട് രാജന്‍ സങ്കടം തിരക്കി പഴയസാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന തനിക്ക് ആരും ഇല്ലെന്നും ഭര്‍ത്താവ് മരണപ്പെട്ടുപോയെന്നും കാല് പരസഹായം ഇല്ലാതെ വേദനമൂലം കുത്തി നടക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ മൈമൂനയോട് കൂടെ കൂടിക്കോളാന്‍ പറഞ്ഞു. അന്ന് കൊയിലാണ്ടി മൂത്രപ്പുര നോക്കി നടത്തുന്ന ജോലി ആയിരുന്നു രാജന് യാത്രക്കാര്‍ കുറവായ സ്‌റ്റേഷന്‍ ആയതിനാല്‍ നിത്യചിലവിന് തികയാതെ വന്നപ്പോള്‍ മൈമൂനയെ മൂത്രപ്പുര ഏല്‍പിച്ച് രാജന്‍ കൂലിവേലക്ക് പോയിതുടങ്ങി അതും ശരിയാകാതെ വന്നപ്പോള്‍ നേരെ മൈമൂനയെയും കൂട്ടി കാഞ്ഞങ്ങാട് വന്നിറങ്ങി ഇക്ബാല്‍ റോഡിന് സമീപം കോട്ടേഴ്‌സില്‍ താമസം തുടങ്ങി വാടക കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ താമസിക്കാന്‍ ഒരിടം തേടി പടന്നക്കാട് എത്തി പുറംമ്പോക്ക് സ്ഥലത്ത് ഒരു കുടില്‍ കെട്ടി ജീവിതം തുടങ്ങി. പള്ളികളിലും ഉല്‍സവസ്ഥലങ്ങളില്‍ നിന്നും കിട്ടുന്ന സഹായം കൊണ്ട് ജീവിതം നയിച്ചു വരവേയാണ് കോവിഡ് ജീവിതം തീര്‍ത്തും ദുരിതത്തിലാക്കിയത്. വരുമാനം നിലച്ചു. മിക്ക ദിവസങ്ങളിലും പട്ടിണി ആ സമയത്ത് തന്നെയാണ് മറ്റോരു അഥിതി കൂടി എത്തിയത് എരുമാട് ഉറൂസിന് പോയപ്പോള്‍ ആരാരും ഇല്ലാത്ത ദേഹമാസകലം പൊള്ളലേറ്റ വയോധികന്‍ കൂടെ പോരാന്‍ പറഞ്ഞു വന്നു. താമസിക്കുന്ന കൂരയ്ക്ക് പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് അല്‍പം നീളം കൂട്ടി ഒരു കട്ടില് കിടക്കാന്‍ ഇട്ടു കൊടുത്തു. ഇപ്പോള്‍ ചോര്‍ന്നോലിക്കുന്ന കൂരയില്‍ കുഷ്ഠരോഗിയടക്കം മൂന്ന് ജീവിതങ്ങള്‍ ഒരൂ ദിവസം കൊറോണ കാലത്ത് വഴിയരി്കിലൂടെ പോയ് ഞാന്‍ സികെ നാസര്‍ കാഞ്ഞങ്ങാട് കാര്‍ നിര്‍ത്തി   ഇവിടെ ആരാണ് ജീവിക്കുന്നത് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് ഇവരുടെ ജീവിത ബുദ്ധിമുട്ടുകളെ കുറിച്ച് അറിയുന്നത്. അവരുടെ ജീവിതത്തെ കുറിച്ച് കൂടുംബത്തോട് പങ്ക് വെച്ചു പിറ്റേ ദിവസം കോഴി വാങ്ങി ബിരിയാണി ഉണ്ടാക്കി അവര്‍ക്ക് ഉള്ളത് എടുത്തു കൊണ്ട് കൊടുക്കാന്‍ പോകുമ്പോള്‍ ഭാര്യയെയും മൂന്ന് മക്കളെയും ഒപ്പം കൂട്ടി ഒരു കാര്യം ഓര്‍ത്തു ആധാര്‍ കാര്‍ഡുണ്ടായിട്ടും ഭക്ഷ്യസുരക്ഷ നിയമം പാസ്സാക്കിയിട്ടും റേഷന്‍ കിട്ടാത്ത അര്‍ഹരായ ഹതഭാഗ്യര്‍ ഞാന്‍ നോക്കിയപ്പോ മൂലയയില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ റേഷന്‍ ആവശ്യത്തിലധികം ഒരു ചാക്ക് എടുത്തു കൂടാതെ കിറ്റോന്നും കിട്ടാത്ത ഇവര്‍ക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കിറ്റ് തയ്യാറാക്കി കൊണ്ട് കൊടുത്തു ചൂട് മാറാത്ത ബിരിയാണിയും ഒരുമാസത്തേക്കുള്ള അരിയും സാധനങ്ങളും ഇല്ലാത്തവന് കിട്ടുമ്പോള്‍ ഉള്ള സന്തോഷം പറയേണ്ടല്ലോ.കഴിഞ്ഞ ദിവസം ആഗസ്ത് ഇരുപതിന് വീണ്ടും റേഷന്‍അരിയുമായി അവിടെ പോയി. അരിക്ക് വെച്ച വെള്ളത്തിലേക്ക് കൊണ്ട് പോയ അരി ചാക്ക് അഴിച്ച് കഴുകി ഇടുമ്പോള്‍ ഓരോ അരി മണിയിലും കഴിക്കുന്നവന്റെ പേര് ഉണ്ടാകും എന്ന ദൈവത്തിന്റെ മഹത്വം ഓര്‍മ്മ വന്നു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ച് മകനേയും കൂട്ടിയാണ് കാണാന്‍ പോയത്.  രാവിലെ ആയതിനാല്‍ കുഷ്ടം വന്ന രണ്ട് കാല്‍പാദങ്ങള്‍ രാജന്‍ കഴുകികെട്ടുന്ന കാഴ്ച കാണാന്‍ സാധിച്ചു. ശരിക്കും ദൈവം രാജനല്ലേ എന്ന് ചിന്തിച്ചു കഴിഞ്ഞ 13 വര്‍ഷമായി പ്രതിഫലേച്ഛയില്ലാതെ ഭാര്യയെ രാവിലേയും വൈകുന്നേരവും പരിചരിക്കുന്നു. കുറേ സമയം സംസാരിച്ചു. മനസ്സ് വിങ്ങുന്ന വേദനകള്‍ പങ്ക് വെച്ചു. ചില പള്ളികളില്‍ മൈമൂനയെയും കൊണ്ട് പോയാല്‍ മനസ്സ് തകരുന്ന വാക്ക് കേള്‍ക്കാറുണ്ട് വെറുതേ കാലില്‍ ബാന്റെജു കെട്ടി ആളെ പറ്റിച്ച് പണം ഉണ്ടാക്കാനാണ് വരുന്നത്  കാലിലെ കെട്ട് എങ്ങാനും അഴിഞ്ഞ് ഈ മുറിവ് വല്ലതും കണ്ടാല്‍ ഒരു ഈച്ച കണ്ടാല്‍ അവിടെ നിന്ന് ഓടിക്കും. അങ്ങനെ ഉള്ളസ്ഥലത്ത് നിന്ന് വല്ലതും കിട്ടിയാലും മനസമാധാനത്തോടെ തിന്നാന്‍ തോന്നില്ല അത്ര വേദനയാണ് വാക്കുകള്‍ തരുന്നത് രാജന്‍ പറഞ്ഞു നിര്‍ത്തി. ഒരു കക്കൂസ് ഒരു വൈദ്യുതി വെളിച്ചമുള്ള സ്വന്തം വീട് ഒരു റേഷന്‍ കാര്‍ഡ് ഇതൊക്കെയാണ് ഇവരുടെ സ്വപ്‌നങ്ങള്‍. റേഷന്‍ കാര്‍ഡ്  പടന്നക്കാട് വാര്‍ഡ് മെമ്പര്‍ റസ്സാക്കിച്ച അത് ശരിയാക്കി നല്‍കും എന്ന വിശ്വാസത്തിലാണ് ഈ കുടുംബം..
ഇവര്‍ക്ക് ഒരു കിടപ്പാടം ഒരുക്കാന്‍ സഹായിക്കുമോ സുഹൃത്തുക്കളെ*

Rajan 9188180439

Kerala GRAMEENA BANK
PADANNAKAD BRANCH
AC/40516101022948
IFSC: KLGB0040516
Name R-AJAN

സികെ നാസര്‍ കാഞ്ഞങ്ങാട് 9447151447

25/8/2020

*


--

With Best Regards..


CK NAZAR KANHANGAD

Chief News Correspondent

OFFICE MANIKOTH

PO MANIKTH

KASARAGOD DISTRICT

KERALA STATE

INDIA PHONE 9447151447 8547301800

Email ; newskerala24@gmail.com, newsmalabar@gmail.com

web : www.newskeralaonline.com

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.