ഡിഫൻസ്, നേവൽ അക്കാഡമി പ്രവേശന പരീക്ഷ: പ്രത്യേക ട്രെയിൻ സർവീസ് നടത്തും

2020-09-04 22:09:55

തിരുവനന്തപുരം:നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ അഞ്ചിനും ആറിനും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ആറിനാണ് യു. പി. എസ്. സി പരീക്ഷകൾ നടക്കുന്നത്. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.