കന്യാകുമാരി കേരള ഹൗസിന് തറക്കല്ലിട്ടു

2020-09-11 20:34:08

  തിരുവനന്തപുരം:  കെ.ടി.ഡി.സി കന്യാകുമാരിയില്‍ നിര്‍മ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു.

പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയില്‍ ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക.

പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ നല്‍കിയെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.