വിമാനയാത്രക്കിടെ വയോധികയുടെ ജീവൻ രക്ഷിച്ചു മലയോരത്തെ നേഴ്സ് താരമായി

2020-09-12 12:49:34

വിമാന യാത്രയ്ക്കിടെ വയോധികയുടെ ജീവൻ രക്ഷിച്ച ആകാശത്തിലെ താരമായി മലയാളി നഴ്സ് 

രാജപുരം: വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ് ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച് മലയാളി നഴ്സ് ആകാശത്തിലെ താരമായി . കാനഡയിലെ ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര  പള്ളി ഇടവകാംഗമായ ഷിൻ ജോസാണ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത് . വന്ദേ ഭാരത് ദൗത്യത്തിന്റെ
ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം . വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ ഹൃദയ സ്തംഭനം വന്നിട്ടുള്ള വയോധികയക്കു വീണ്ടും ലക്ഷണങ്ങൾ കാണിച്ചത് . യാത്രക്കാരിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടെങ്കിൽ സഹായിക്കണമെന്ന് ഫ്ളെറ്റ് കൂ അഭ്യർഥിച്ചു . വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പോലും മടിച്ചു നിന്നപ്പോൾ ഷിന്റ മുന്നോട്ടു വരികയായിരുന്നു . വിമാനം എമർജൻസി ലാൻഡിങ് നടത്താതെ ഡൽഹിയിൽ തന്നെ ഇറക്കുന്നതിന് ഷിന്റുവിന്റെ പ്രവൃത്തി മൂലം സാധിച്ചു . ബുധനാഴ്ച നാട്ടിലെത്തിയ ഇവർ ക്വാറന്റീനിലാണ് . വയോധികയുടെ ജീവൻ രക്ഷിച്ച ഇവർക്ക് ആദരംനൽകാൻ കാത്തിരിക്കുകയാണ് ലണ്ടനിലെ മലയാളികൾ .

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.