ട്രക്ക് ബോഡി കോഡ്: സർക്കാർ നിർദ്ദേശം പുറത്തിറക്കി

2020-09-16 19:43:40

    തിരുവനന്തപുരം:ട്രക്ക് ബോഡി കോഡ് നടപ്പിലാക്കുന്നതു സംബന്ധിച്ചുളള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ട്രക്ക് ബോഡി നിർമ്മിക്കുന്ന വർക്ക്‌ഷോപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുളള ലൈസൻസ് ഉണ്ടാവണം. ബോഡി നിർമിച്ച സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് വാഹന ഉടമ ഹാജരാകണം. ഇതിനു പുറമെ വർക്ക്‌ഷോപ്പിൽ നിന്നുളള ഡ്രോയിംഗ്, ഫാബ്രിക്കേഷന്റെ സ്‌പെസിഫിക്കേഷനും വിലയും ഉൾക്കൊള്ളിച്ചുളള ഇൻവോയിസ് എന്നിവയും ഹാജരാക്കണം. 2020 നവംബർ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാനെത്തുന്ന ചരക്കു വാഹനങ്ങളുടെ (ആർ.എൽ.ഡബ്ല്യു 3500 കിലോഗ്രാമിന് മുകളിലുളളവ) അപേക്ഷയോടൊപ്പം അക്രഡിറ്റഡ് ബോഡി ബിൾഡിംഗ് ഏജൻസിയിൽ നിന്നുളള ടെസ്റ്റ് സർട്ടിഫിക്കറ്റുണ്ടാവണം. അങ്ങനെ ഒരു ഏജൻസി നിലവിൽ ഇല്ലെങ്കിൽ അത്തരം ഏജൻസി നിലവവിൽ വന്ന് ഒരു വർഷത്തിനുളളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാം എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം.
ട്രക്ക് ബോഡി കോഡ് പ്രകാരം ചരക്കുവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സംശയനിവാരണത്തിന് പൊതുജനങ്ങൾക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണർ നേരിട്ട് നിയന്ത്രിക്കുന്ന എം.വി.ഡി കോൾ സെന്ററിലേക്ക് (9446033314) വിളിക്കാമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ.അജിത്കുമാർ അറിയിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.