ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷിക്കാം

2020-09-16 19:44:44

    തിരുവനന്തപുരം:കർണാടക സംഗീതം വായ്പ്പാട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2020 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യാനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 (ഫോൺ: 0471 2472705, 9447754498) എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കും.  ട്രസ്റ്റ് ട്രഷററുടെ വാട്സ്ആപ്പ് നമ്പറിലേക്ക് (9447060618) സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം.  തപാലിൽ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ അയക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.