നാല് മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

2020-09-25 21:06:59

  തിരുവനന്തപുരം:  ഭക്ഷ്യക്കിറ്റ് തുടരുന്നത് സംസ്ഥാനത്ത് ആരും പട്ടിണിയാകാതിരിക്കാൻ- മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു  അദ്ദേഹം.

കോവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും അവശ്യസാധനങ്ങളുൾപ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലും ഓണക്കാലത്തും സമാനമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. റേഷൻ കടകളിലൂടെ അരിയും വിതരണം ചെയ്യുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവ മുഖേന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

നാട് പല മേഖലകളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പല പദ്ധതികളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 23302 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാനായി. ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ പരിപാലനവും ശരിയായി മുന്നോട്ടു പോകുന്നു.

കൃഷിക്കാവശ്യമായ 1000 മഴമറകൾ നിർമ്മിക്കാൻ 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.