സത്യസായി ഹോസ്പിറ്റൽ സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

2020-10-01 18:18:21

ഉദ്ഘാടനത്തിനൊരുങ്ങി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രം*

ഇരിയ കാട്ടുമാടം സത്യസായി ഗ്രാമത്തിൽ കൈ കോർക്കാം സായി ഹോസ്പിറ്റൽ ജനകീയ സമിതിയുടേയും സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടേയും സംയുക്ത സംരംഭമായ സൗജന്യ ഡയാലിസിസ് കേന്ദ്രം    നിർമ്മാണ ജോലികൾ പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ സായി ഗ്രാമത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ,തൻ്റെ സമ്പാദ്യക്കുടുക്ക അശരണരുടെ കണ്ണീരൊപ്പാൻ ഈ ഉദ്യമത്തിനായി സമർപ്പിച്ച കുമാരി നന്ദിത ബാലകൃഷ്ണൻ ദീപ പ്രോജ്വലനം നടത്തും .ബഹു: പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ് നായർ  സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. ബഹു: കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കും. തുടക്കത്തിൽ രണ്ട് ഡയാലിസിസ് യൂണിറ്റുകളാണ് പ്രവർത്തിക്കുക.ക്രമേണ മെഷീനിൻ്റെ എണ്ണം കൂട്ടി സാധാരണക്കാർക്ക്  ഡെയാലിസിസ് സൗകര്യം ചെയ്തു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.