അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ബ്രണ്ണൻ കോളേജ്

2020-10-01 22:42:42

    തിരുവനന്തപുരം:ബ്രണ്ണൻ കോളേജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മാസ്റ്റർ പ്ളാൻ ഒന്നാം ഘട്ടത്തിന് തുടക്കമാകുന്നു
തലശ്ശേരി ബ്രണ്ണൻ കോളേജിനെ സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പ്രവൃത്തികൾ, എം. എൽ. എയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോളേജ് റോഡ്, കോളേജ് ലൈബ്രറി, ഫർണിച്ചർ വിതരണം, ആധുനിക കെമിസ്ട്രി ലാബ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


ബ്രണ്ണൻ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 97 കോടി രൂപയുടെ മാസ്റ്റർപ്‌ളാൻ ആണ് സർക്കാർ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി അനുവദിച്ച 21.52 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സംവിധാനങ്ങളോടെ നാലു നില അക്കാഡമിക് കെട്ടിടവും വനിതാ ഹോസ്റ്റലുമാണ് നിർമിക്കുന്നത്. അക്കാഡമിക് ബ്‌ളോക്കിൽ 23 യു. ജി ക്‌ളാസ് മുറികൾ, രണ്ട് പി. ജി ക്‌ളാസ് മുറികൾ, ഒരു ലാബ്, മ്യൂസിയം, വകുപ്പ് മേധാവികൾക്കുള്ള മുറികൾ, സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടും. വനിതാ ഹോസ്റ്റലിൽ നാലു കിടക്കകളുള്ള 76 മുറികളും രണ്ട് കിടക്കകളുള്ള 9 മുറികളും അനുബന്ധ സൗകര്യവുമുണ്ടാവും. ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.