ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

2020-10-02 08:02:02

വെറും 35 വയസ്സിനുള്ളിൽ കേരളത്തിലെ ഏറ്റവും മിടുക്കന്മാരായ ഓർത്തോ ഡോക്ടർമാരിൽ ഒരാൾ എന്ന് പേരെടുത്ത കൊല്ലത്തെ ഡോക്ടർ അനൂപ് കൃഷ്ണയെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
__________________________________________

കൊല്ലത്തെ "അനൂപ് ഓർത്തോകെയർ " എന്ന ആശുപത്രിയുടെ ഉടമയായിരുന്നു.

പ്രൊഫഷണൽ ജീവിതത്തിൽ അർപ്പണബോധമുളള ചെറുപ്പക്കാരനായിരുന്നു അനൂപ്..

കഴിഞ്ഞ 23 ന്  ഡോക്ടർ സർജറി ചെയ്ത എഴുവയസ്സുകാരി പെൺകുട്ടി സർജറിക്കിടെ മരണപ്പെട്ടിരുന്നു, ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ല. ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിർന്ന് കഴിഞ്ഞാൽ ഇത്തരം സർജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാൻ അനസ്തെറ്റിസ്റ്റ് കൂടെയായ സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. സൗജന്യമായാണ് ആ ശസ്ത്രക്രിയ നടത്തിയതെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞറിയുന്നു.

തുടർന്ന് ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രി ഉപരോധിച്ചിരുന്നു...  !
വിഷയത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.  

പക്ഷേ ആ നിയമ നടപടികളെ സധൈര്യം  നേരിടാനുളള  ശേഷി ഡോക്ടർക്ക് ഇല്ലാതെ പോയി!
 
കാരണം?

കള്ളക്കഥകൾ,  ഊഹാപോഹങ്ങളിലൂടെയുള്ള വിലയിരുത്തലുകൾ, പേപ്പട്ടികളേക്കാളും നീചമായി തന്നെ കടിച്ച് കീറി രക്തം കുടിക്കാൻ വ്യക്തികൾ...... പ്രതികരണത്തൊഴിലാളികളുടെ അസഭ്യവർഷം...
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ കാണപ്പെടുന്ന മേൽരീതികളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ തനിക്ക് കഴിയാതെപോകും എന്ന ഉറപ്പിലാണ് അയാൾ ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.. 
__________________________________________

ഇത് ഒരു ഉദാഹരണം മാത്രം.......

പേപ്പട്ടികളേക്കാളും നീചമായി തന്നെ കടിച്ച് കീറി രക്തം കുടിച്ച് ജന്മങ്ങളെ നശിപ്പിക്കുന്ന ചില നീച്ച വ്യക്തിത്വങ്ങളും ഉണ്ട് സമൂഹത്തിൽ......

ഇവർക്കെതിരെ ശക്തമായ സൈബർ നിയമം ഉണ്ടാകണം.. കുടുംബ ജീവിതങ്ങളെ, പച്ച മനുഷ്യരെ ജീവനോടെ ചുട്ടെരിക്കുന്ന ഇത്തരം നീചജൻമങ്ങള നിലക്ക് നിർത്താൻ....

അല്ലങ്കിൽ  എനിക്കും നിനക്കുമൊക്കെ ഇപ്രകാരം സംഭവിച്ചേക്കാം, നാളെ ഒരുനാൾ...

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.