സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു

2020-10-30 22:13:18

സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു
 
പ്രധാന അറിയിപ്പുകൾ  October 29, 2020

സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോർഡു വഴിയുള്ള പെൻഷൻ വിതരണം കഴിഞ്ഞദിവസം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്. മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തിൽ പരം പേർക്ക് ഈ മാസം പെൻഷൻ ലഭിക്കും.
അതാത് മാസത്തെ പെൻഷൻ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിൽ നിന്നും വിട്ടുനിന്ന സ്വകാര്യ മില്ലുടമകളുടെ സമരം പിൻവലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ  സംഭരണം ആരംഭിക്കാനായി. സഹകരണ സംഘങ്ങൾ ഇതിനകം സംഭരിച്ച നെല്ല് സംസ്‌കരിക്കാനുള്ള സഹായം മില്ലുടമകൾ ചെയ്യും. ഒരു മാസത്തിനകം മില്ലുടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യും. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. ഈ വർഷവും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.