സപ്ലൈകോയുടെ പൊതുവിതരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

2020-11-04 21:03:26

     തിരുവനന്തപുരം:സപ്ലൈകോ നേരിട്ടു നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രം തിരുവനന്തപുരം പുളിമൂട് പ്രവർത്തനം ആരംഭിച്ചു.  ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പൊതുവിതരണ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച കിറ്റ് വിതരണമടക്കം എല്ലാ പദ്ധതികളും ഭക്ഷ്യ വകുപ്പ് വിജയകരമായി നടപ്പാക്കിയതായി  മന്ത്രി പറഞ്ഞു.

ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയതിൽ കേരളം ഒരുപടി മുന്നിലാണ്. ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും അർഹരായവരിലെത്തിക്കാനാണ്   ശ്രമിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് ആശങ്ക വേണ്ടെന്നും റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃക  പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കൗൺസിലർ വഞ്ചിയൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, സപ്ലൈകോ എം.ഡി ആർ രാഹുൽ എന്നിവർ ഓൺലൈനായി പങ്കെടുത്തു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.